''കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ'', രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു; ശബ്ദരേഖ പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികള്‍ ഉയരുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
''കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ'', രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു; ശബ്ദരേഖ പുറത്ത്
Published on

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ പ്രേരിപ്പിക്കുന്ന ശബ്ദരേഖ ന്യൂസ് മലയാളത്തിന്. യുവതിയോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികള്‍ ഉയരുന്നതിനിടെയാണ് ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി പറയുന്നുണ്ട് ''തന്നെ കാണിച്ചുകൊടുക്കും' എന്ന്. എന്നാല്‍ ''അതല്ലേ പറയുന്നത്, എനിക്കത് ബുദ്ധിമുട്ടാകും'' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറയുന്നതും കേള്‍ക്കാം.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് ഒന്‍പതോളം പരാതികള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉടന്‍ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കിയേക്കും.

ഓഡിയോ സംഭാഷണം ഇങ്ങനെ;

രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ അത് ഏല്‍ക്കുകയും ചെയ്യും

യുവതി: താന്‍ അത് ഏല്‍ക്കണമെന്ന് ആരും പറഞ്ഞില്ലല്ലോ

രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ എങ്ങനെയാണ് അത് വളരുന്നേ?

യുവതി: അത് താന്‍ അറിയേണ്ട.

രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ എങ്ങനാടി കൊച്ച് വളരുന്നേ?

യുവതി: അത് ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ...

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ.

യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലോട്ട് പൊട്ടി വീഴുമോ?

രാഹുല്‍ മാങ്കൂട്ടത്തില്‍: അപ്പോള്‍ നീ ആരെ ചൂണ്ടിക്കാണിക്കും ?

യുവതി: അത് ഞാന്‍ ആ കൊച്ചിനോട് പറഞ്ഞോളാം. മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിന് നീ ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കും?

യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കാനല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ്?

രാഹുല്‍ മാങ്കൂട്ടത്തില്‍: അതല്ലേ പറയുന്നത്, അത് അന്നേരം എനിക്ക് ബുദ്ധിമുട്ടാവില്ലേ...

യുവതി: അതെങ്ങനെയാണ് തന്നെ ബുദ്ധിമുട്ടാക്കുന്നത്?

രാഹുല്‍ മാങ്കൂട്ടത്തില്‍: അതെങ്ങനെയാ പിന്നെ എന്നെ ബുദ്ധിമുട്ടാക്കാതിരിക്കുന്നത്...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com