"വാർത്തകൾ വസ്തുതാ വിരുദ്ധം"; യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ തട്ടിപ്പെന്ന പരാതിയിൽ വിശദീകരണവുമായി വിപിവിവി ടെക്നോ കൺസ്ട്രക്ഷൻ

നേരത്തെ കമ്പനിയുമായി സഹകരിച്ചിരുന്ന രണ്ട് പേർ കമ്പനിയിൽ നിന്ന് പുറത്ത് പോയതാണ് വ്യാജ വാർത്തകൾക്ക് പിന്നിലെന്നും കമ്പനി അധികൃതർ അറിയിച്ചു
"വാർത്തകൾ വസ്തുതാ വിരുദ്ധം"; യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ തട്ടിപ്പെന്ന പരാതിയിൽ വിശദീകരണവുമായി വിപിവിവി ടെക്നോ കൺസ്ട്രക്ഷൻ
Published on: 
Updated on: 

എറണാകുളം: യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വിശദീകരണവുമായി കമ്പനി. വിപിവിവി ടെക്നോ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നാണ് കമ്പനിയുടെ വിശദീകരണം. നേരത്തെ കമ്പനിയുമായി സഹകരിച്ചിരുന്ന രണ്ട് പേർ കമ്പനിയിൽ നിന്ന് പുറത്ത് പോയതാണ് വ്യാജ വാർത്തകൾക്ക് പിന്നിലെന്നും കമ്പനി അധികൃതർ അറിയിച്ചു.

വ്യാജ യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി സജി കെ. ജോൺസിന് 81 ലക്ഷത്തിലധികം രൂപ നഷ്ടമായെന്നായിരുന്നു പരാതി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വിപിവിവി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിലാണ് തട്ടിപ്പെന്നായിരുന്നു ആരോപണം. സജി കെ. ജോൺസിന്റെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്.

News Malayalam 24x7
newsmalayalam.com