റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിയെ ഇരുമ്പ് ചൂല് കൊണ്ട് ആക്രമിച്ച് അയല്‍വാസി

ഇരുമ്പ് ചൂലുകൊണ്ട് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടും നിസ്സാര വകുപ്പ് ചുമത്തി എന്ന് ഷീജ ആരോപിച്ചു.
റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിയെ ഇരുമ്പ് ചൂല് കൊണ്ട് ആക്രമിച്ച് അയല്‍വാസി
Published on
Updated on

കൊച്ചി: അയ്യമ്പിള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. അയ്യമ്പിള്ളിയില്‍ ഇന്നലെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

ഇരുമ്പ് ചൂല് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിക്ക് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റു. കലാകാരിയായ ഷീജ കളപ്പുരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുമ്പ് ചൂലുകൊണ്ട് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടും നിസ്സാര വകുപ്പ് ചുമത്തി എന്ന് ഷീജ ആരോപിച്ചു.

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിയെ ഇരുമ്പ് ചൂല് കൊണ്ട് ആക്രമിച്ച് അയല്‍വാസി
"ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാര്‍ പശ്ചാത്തലം"; രേവന്ത് റെഡ്ഡിയുടെ ഹൈഡ്ര പരാമര്‍ശത്തിനെതിരെ പിണറായി വിജയന്‍

'മെമ്പറുടെ ഒക്കെ സാന്നിധ്യത്തിലാണ് കഴുത്തിനിട്ട് കുത്തിയത്. ഇവരൊക്കെ എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മനസിലാവുന്നില്ല. രണ്ടാമത്തെ കുത്തിന് ഞാന്‍ തിരിഞ്ഞില്ലായിരുന്നെങ്കില്‍ അതെന്റെ കണ്ണിലോ മറ്റെവിടെയെങ്കിലുമോ കുത്തുമായിരുന്നു,' യുവതി പറഞ്ഞു.

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിയെ ഇരുമ്പ് ചൂല് കൊണ്ട് ആക്രമിച്ച് അയല്‍വാസി
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പുനഃപരിശോധനാ ഹർജിയിൽ നിന്ന് ജഡ്ജി പിന്മാറി

തന്റെ ജീവന് വരെ ആപത്തുണ്ടാകാവുന്ന തരത്തില്‍ ശക്തമായിട്ടാണ് അയല്‍വാസി ആക്രമിച്ചതെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.

News Malayalam 24x7
newsmalayalam.com