നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; ചർച്ചകൾ ശക്തമാക്കി നേതൃത്വം

മറ്റ് നേതാക്കൾ വിമുഖത അറിയിച്ചതോടെയാണ് വൈഷ്ണയുടെ പേരിലേക്ക് നേതൃത്വം എത്തിയത്.
വൈഷ്ണ സുരേഷ്
വൈഷ്ണ സുരേഷ് Source: Facebook
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് വേഗംകൂട്ടി യുഡിഎഫ്. നേമത്ത് വൈഷണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ മുട്ടട വാർഡ് കൗൺസിലറാണ് വൈഷ്ണ. തദ്ദേശ തെരഞ്ഞെടുപ്പിൽ വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിന് പിന്നാലെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഹൈക്കാടതി ഇടപെട്ടതോടെയാണ് വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാഹചര്യം ഒരുങ്ങിയത്.

വൈഷ്ണ സുരേഷ്
അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ പിഴ അടയ്ക്കാതെ ബിജെപി; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മേയറും ഭരണസമിതിയും

കെ.എസ്. ശബരിനാഥിനെയും, വി. ശിവകുമാറിനേയും, നേമം ഷജീറിനെയും ഈ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നേമത്തെക്കാൾ തിരുവനന്തപുരം സെൻട്രൽ മത്സരിക്കാനാണ് താൽപ്പര്യമെന്ന് വി. ശിവകുമാറും, ശബരിനാഥും അഭിപ്രായപ്പെട്ടിരുന്നു. നേതാക്കൾ വിമുഖത അറിയിച്ചതോടെയാണ് വൈഷ്ണയുടെ പേരിലേക്ക് നേതൃത്വം എത്തിയത്.

News Malayalam 24x7
newsmalayalam.com