വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെൽ ഡിസംബര്‍ 20 മുതല്‍ 23 വരെ

മാനന്തവാടി ദ്വാരകയിലാണ് ഫെസ്റ്റിവെൽ നടക്കുക.
Wayanad Literature Festival from December 20 to 23
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെൽ ഡിസംബര്‍ 20 മുതല്‍ 23 വരെ
Published on
Updated on

കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടി ക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൻ്റെ (WLF) മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും.

2022-ലും 2024-ലും വിജയകരമായി നടത്തി സാഹിത്യാസ്വാദകരുടെയും നിരൂപകരുടെയും പൊതുജനങ്ങളുടെയും പ്രശംസ നേടിയതാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. 2024-ൽ നടന്ന ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിൽ ഒരുലക്ഷത്തി പതിനായിരത്തിലധികം ആളുകളാണ് നേരിട്ട് പങ്കെടുത്തത്.

Wayanad Literature Festival from December 20 to 23
മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷൻ വിതരണം തുടരണം; ഭക്ഷ്യഭദ്രതാ നിയമ ഭേദഗതിയിൽ കേന്ദ്ര നീക്കത്തിനെതിരെ കേരളം

കൂടാതെ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഫെസ്റ്റിവലിൻ്റെ ഉള്ളടക്കം ലോകമെമ്പാടുമുള്ള ഏഴ് കോടിയിലധികം ആളുകളിലേക്ക് എത്തിച്ചേരുകയും വൻ ഡിജിറ്റൽ ഫൂട്ട്പ്രിൻ്റ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2022-ൽ അന്നേത്തെ മുഖ്യമന്ത്രി പിണറായി വിജയനും 2024-ൽ സിദ്ധരാമയ്യയുമാണ് ഫെസ്റ്റ്‌വെൽ ഉദ്ഘാടനം ചെയ്തത്.

സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സും ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോള പ്രശസ്തരായ നിരവധി പേർ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി വയനാട്ടില്‍ എത്തിച്ചേരും.

വയനാടിൻ്റെ അതിജീവനശേഷിയും ആത്മാവിഷ്‌കാരവും പ്രദര്‍ശിപ്പിക്കാനുള്ള അപൂര്‍വ അവസരംകൂടിയാണിതെന്ന് ഫെ സ്റ്റിവല്‍ ഡയറക്ടറായ ഡോ. വിനോദ്.കെ. ജോസ് പറഞ്ഞു. സാഹിത്യോത്സവത്തോടനുബന്ധിച്ച് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃക നടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, മാസ്റ്റര്‍ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

കാരവന്‍ മാഗസിൻ്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് .കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിൻ്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരന്‍ വി.എച്ച്. നിഷാദ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ഓഫറിൽ ഡെലിഗേറ്റ് പാസ്സ് 799 രൂപയും, പ്രതിദിന ടിക്കറ്റ് 50 രൂപയുമാണ്. മലയോര മേഖലയിലെ 260 പബ്ലിക് ലൈബ്രറികൾ ഈ വർഷം ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ കമ്മ്യൂണിറ്റി പാർട്ണർമാരാണ്. വാർത്താ സമ്മേളനത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ്.കെ. ജോസ്, ക്യുറേറ്റർമാരായ വി.എച്ച്. നിഷാദ്, ലീന ഗീതാ രഘുനാഥ്, WLF ട്രസ്റ്റി ഷിൽസൺ മാത്യു എന്നിവർ പങ്കെടുത്തു.

Wayanad Literature Festival from December 20 to 23
മദ്യത്തിന്റെ നികുതിയിളവ് എല്‍ഡിഎഫ് അലോചിച്ചിട്ട് പോലുമില്ല, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: എം.ബി. രാജേഷ്
News Malayalam 24x7
newsmalayalam.com