മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ വെളിപ്പെടുത്തി വീഡിയോ; കണ്ണൂർ സ്വദേശിയുടെ മരണത്തിൽ നിർണായക വിവരം പുറത്ത്

ഭാര്യയും മക്കളും വാഹനത്തിലിരിക്കെ സജീർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
kannur
Published on
Updated on

വയനാട്: കാറിന് തീ പിടിച്ച് കണ്ണൂർ സ്വദേശി മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്. മരണത്തിന് ഉത്തരവാദികളുടെ പേര് പറഞ്ഞുള്ള സജീറിൻ്റെ വീഡിയോ സന്ദേശമാണ് പുറത്തുവന്നത്. തനിക്കു പണം തരാനുള്ള ആളുകളുടെ പേരുകൾ എഴുതിയ ഒരു കുറിപ്പും വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. മാനന്തവാടിയിലെ ഇ.സി. ബാപ്പുവാണ് തൻ്റെയും തൻ്റെ ഭാര്യയുടെയും മക്കളുടേയും മരണത്തിന് കാരണം എന്ന് സജീർ വീഡിയോയിൽ പറയുന്നുണ്ട്. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് വീഡിയോയിൽ നിന്നും ലഭിക്കുന്ന സൂചന.

kannur
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

ഇന്നലെ രാത്രി 11.30ഓടെയാണ് മാനന്തവാടി എരുമതെരുവിൽ വച്ച് അപകടമുണ്ടായത്. കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീറിൻ്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. സജീറിനൊപ്പം കാറിലുണ്ടായ ഭാര്യ നജുമുനീസയും കുഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം വാഹനത്തിലിരിക്കെ സജീർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com