പെട്ടി പോലും പൊട്ടിച്ചില്ല! വയനാട് മെഡിക്കൽ കോളേജിൽ തുരുമ്പെടുത്ത് ഉപകരണങ്ങൾ

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിടിവാശിയുമാണ് ഉപകരണങ്ങൾ നശിക്കാൻ കാരണമെന്നാണ് ആരോപണം.
പെട്ടി പോലും പൊട്ടിച്ചില്ല! വയനാട് മെഡിക്കൽ കോളേജിൽ   തുരുമ്പെടുത്ത് ഉപകരണങ്ങൾ
Published on: 
Updated on: 

വയനാട്: മെഡിക്കൽ കോളജിലെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന വീൽചെയർ, കട്ടിലുകൾ, സ്‌ട്രെച്ചറുകൾ, ലോൺട്രി മെഷീനുകൾ അടക്കമുള്ളവയാണ് തുരുമ്പെടുത്തു നശിക്കുന്നത്.

പെട്ടി പോലും പൊട്ടിച്ചില്ല! വയനാട് മെഡിക്കൽ കോളേജിൽ   തുരുമ്പെടുത്ത് ഉപകരണങ്ങൾ
"10 പേർക്ക് എങ്കിലും ഞാൻ സ്ക്രീൻഷോട്ട് അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ"? വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പെട്ടി പോലും പൊട്ടിക്കാതെ നിരവധി ഉപകരണങ്ങളാണ് ആശുപത്രിയിൽ അനാഥമായി കിടക്കുന്നത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിടിവാശിയുമാണ് ഉപകരണങ്ങൾ നശിക്കാൻ കാരണമെന്നാണ് ആരോപണം. മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലയുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

പെട്ടി പോലും പൊട്ടിച്ചില്ല! വയനാട് മെഡിക്കൽ കോളേജിൽ   തുരുമ്പെടുത്ത് ഉപകരണങ്ങൾ
കോടികൾ വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ നശിക്കുന്നു, ഇനിയിത് ആവർത്തിക്കാൻ സമ്മതിക്കില്ല: കെ. മുരളീധരൻ

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങി ഉപയോഗ ശൂന്യമാക്കിയതിൽ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തരുന്നു.

വിവിധയിടങ്ങളിൽ മൊബൈൽ മോർച്ചറികൾ, ഓട്ടോ ക്ലേവ് മെഷ്യീൻ, ഓക്സ‍ിജൻ കോൺസൻട്രേറ്റർ മെഷ്യീൻ തുടങ്ങിയ കോടികൾ വിലയുള്ള നിരവധി ഉപകരണങ്ങൾ ഉപയോഗ്യ ശൂന്യമായി കിടക്കുന്നതായി കണ്ടെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com