സർക്കാരിൻ്റെ ഓണ സമ്മാനം; രണ്ടുമാസത്തെ പെൻഷൻ ശനിയാഴ്ച മുതൽ

ധനകാര്യവകുപ്പ് 1679 കോടി രൂപ അനുവദിച്ചെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സർക്കാരിൻ്റെ ഓണ സമ്മാനം; രണ്ടുമാസത്തെ പെൻഷൻ ശനിയാഴ്ച മുതൽ
Published on
Updated on

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി ധനകാര്യവകുപ്പ് 1679 കോടി രൂപ അനുവദിച്ചെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌.

ശനിയാഴ്ച മുതൽ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലേക്കാണ് തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ എത്തുക.

Related Stories

Plans for weaker sections may be cut in the budget"
"സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം"; പരിഹസിച്ച് കെ.എൻ. ബാലഗോപാൽ
K.N. Balagopal denies allegations of not providing scholarships to ST-SC students
കെ.എൻ. ബാലഗോപാൽ
News Malayalam 24x7
newsmalayalam.com