കണ്ണൂർ: ദുബായിൽ ഉളള കെ. സുധാകരനെ കാണാൻ ആശുപത്രി അധികൃതർ അനുവദിക്കുന്നില്ലെന്ന് മകൻ. ഇന്നലെ രാത്രി സുധാകരനെ ആശുപത്രി മുറിയിൽ നിന്നും ഐസിയുവിലേക്ക് മാറ്റി. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിൽ ആണെന്ന് മകൻ സഞ്ചോഗ് സുധാകരൻ പറഞ്ഞു. ആശുപത്രിയിലേക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നെന്നും ആരോപണം.
ഇന്ന് പല തവണ ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ പല തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ അവിടെ അങ്ങനെയൊരു രോഗി ഇല്ലെന്ന് വരെ പറയുന്ന സാഹചര്യമുണ്ടായി. ഇന്നലെ രാത്രിയോടെയാണ് സുധാകരനെ ഐസിയുവിലേക്ക് മാറ്റിയത്. ബൈസ്റ്ററായിട്ടുള്ള മകനെയോ ഭാര്യയേയോ ആശുപത്രി അധികൃതർ കാണാൻ സമ്മതിക്കുന്നില്ല. സ്വന്തം റിസ്കിൽ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടും അധികൃതർ സമ്മതിക്കുന്നില്ല. ഗുരുതരമായ ആരോപണമാണ് സുധാകരൻ്റെ മകനും മരുമകനും ഉന്നയിക്കുന്നത്.
സുധാകരൻ്റെ ബന്ധുവും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ഉന്നയിക്കുന്നത് അമിത് ഷാ ദുബായിലെ ആശുപത്രിയിലേക്ക് വിളിച്ച് സുധാകരൻ നാട്ടിലേക്ക് വരുന്നത് തടയാൻ ഗൂഢാലോചന നടത്തി എന്നാണ്.