മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊക്കെ എംഎല്‍എമാര്‍ പണം നല്‍കി; കണക്ക് പുറത്ത്, വൈറലായി പോസ്റ്റ്

അജയ് ബാലചന്ദ്രൻ്റെ പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊക്കെ എംഎല്‍എമാര്‍ പണം നല്‍കി; കണക്ക് പുറത്ത്, വൈറലായി പോസ്റ്റ്
Source: Files
Published on
Updated on

വയനാട്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) എംപിമാരും എംഎൽഎമാരും നൽകിയ ധനസഹായത്തിൻ്റെ കണക്കുകൾ പുറത്ത്. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം ഫേസ്ബുക്ക് കണ്ടൻ്റ് ക്രിയേറ്റർ അജയ് ബാലചന്ദ്രനാണ് പങ്കുവച്ചത്. അജയ് ബാലചന്ദ്രൻ്റെ പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

വിവരാവകാശ രേഖ പ്രകാരം സിഎംഡിആർഎഫിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്ത ജനപ്രതിനിധി കെ.ടി. ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് ജലീൽ സംഭാവന ചെയ്തത്. മന്ത്രിമാരും നിരവധി പ്രതിപക്ഷ ജനപ്രതിനിധികളും മറ്റും നൽകിയ സഹായത്തുകയുടെ വിവരങ്ങൾ പോസ്റ്റിലുണ്ട്. പ്രതിപക്ഷത്തിൽ നിന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ സഹായത്തുക കൈമാറിയതായി വിവരാവകാശ രേഖയിലുണ്ട്. എന്നാൽ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഷാഫി പറമ്പിൽ, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, സുരേഷ് ഗോപി തുടങ്ങിയവർ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയതിൻ്റെ കണക്കുകൾ രേഖയിലില്ല.

അജയ് ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

വയനാട് ദുരന്തത്തെത്തുടർന്ന് സി എം ഡി ആർ എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എൽ എമാരും എം പിമാരും ധനസഹായം നൽകിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ ഇട്ടു. ഞാൻ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികൾ കൊടുത്തു എന്നറിയണമല്ലോ?

ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. (അജയ് ബാലചന്ദ്രൻ എഴുതിയ പോസ്റ്റ്) ഇങ്ങനെ വിവരങ്ങൾ ക്രോഡീകരിച്ച് നൽകിയ ധനകാര്യവകുപ്പിന് നന്ദി. അവർ തന്ന അതേ ഓർഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകർത്തി എഴുതിയതിൽ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

എം പിമാർ:

1. ഡോ. വി ശിവദാസൻ: 1,10,000

2. ജോൺ ബ്രിട്ടാസ്: 1,10,000

3. കെ രാധാകൃഷ്ണൻ: 1,00,000

4. ഹൈബി ഈഡൻ: 1,00,000

5. ബെന്നി ബഹനാൻ : 1,00,000

6. എം കെ രാഘവൻ: 1,00,000

7. ജെബി മാത്തർ ഹിഷാം : 1,00,000

8. ആന്റോ ആന്റണി പുന്നതാണിയിൽ: 1,00,000

9. എൻ കെ പ്രേമചന്ദ്രൻ: 1,00,000

10. രാജ്മോഹൻ ഉണ്ണിത്താൻ: 1,00,000

എം എൽ എമാർ:

1. പിണറായി വിജയൻ 1,00,000

2. കെ എൻ ബാലഗോപാൽ 1,00,000

3. പി രാജീവ് 1,22,222

4. ഡോ. ആർ ബിന്ദു: 2,00,000

5. പി പ്രസാദ്: 1,00,000

6. ജി ആർ അനിൽ: 1,00,000

7. സജി ചെറിയാൻ: 1,00,000

8. വി എൻ വാസവൻ: 1,00,000

9. ജെ ചിഞ്ചുറാണി: 1,00,000

10. വീണ ജോർജ്ജ്: 1,00,000

11. എം ബി രാജേഷ്: 98,185

12. രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000

13. പി എ മുഹമ്മദ് റിയാസ്: 1,00,000

14. കെ കൃഷ്ണൻകുട്ടി: 1,00,000

15. കെ രാജൻ: 98,185

16. വി ശിവൻകുട്ടി: 1,00,000

17. എ കെ ശശീന്ദ്രൻ: 98,185

18. ഒ ആർ കേളു: 1,00,000

19. വി അബ്ദുറഹിമാൻ 1,00,000

20. കെ ബി ഗണേശ് കുമാർ 1,00,000

21. റോഷി അഗസ്റ്റിൻ: 98,185

22. എം വി ഗോവിന്ദൻ മാസ്റ്റർ: 50,000

23. എൻ ജയരാജ്: 1,00,000

24. ചിറ്റയം ഗോപകുമാർ: 1,00,000

25. വി ഡി സതീശൻ: 1,00,000

26. രമേശ് ചെന്നിത്തല: 50,000

27. ടി സിദ്ദിഖ്: 50,000

28. സി ആർ മഹേശ്: 50,000

29. ജോൺ ഫെർണാണ്ടസ്: 25,000

30. ടി ജെ വിനോദ്: 50,000

31. എം എൽ എ ഓഫീസ്, നിലമ്പൂർ: 50,000

32. എ എൻ ഷംസീർ: 98,185

33. മാത്യു ടി തോമസ്: 50,000

34. വാഴൂർ സോമൻ: 1,45,500

35. സെബാസ്റ്റ്യൻ കുളത്തുങ്കൽ 50,000

36. അൻവർ സാദത്ത്: 50,000

37. ഇ ചന്ദ്രശേഖർ: 50,000

38. സി കെ ആശ: 50,000

39. വി ശശി: 50,000

40. ഇ കെ വിജയൻ: 50,000

41. പി ബാലചന്ദ്രൻ: 50,000

42. വി ആർ സുനിൽ കുമാർ 50,000

43. ജി എസ് ജയലാൽ 50,000

44. എം വിജിൻ: 50,000

45. എച്ച് സലാം 50,000

46. ജെനിഷ് കുമാർ കെ യു 50,000

47. അൻസലൻ കെ 50,000

48. സി കെ ഹരീന്ദ്രൻ: 50,000

49. രാജഗോപാലൻ: 50,000

50. ബാബു കെ (നെന്മാറ) 50,000

51. പി എസ് സുനിൽ (പുനലൂർ) 50,000

52. എൻ കെ അക്ബർ (ഗുരുവായൂർ) 50,000

53. ആന്റണി ജോൺ (കോതമംഗലം) 50,000

54. ചിത്തരഞ്ജൻ (ആലപ്പുഴ) 50,000

55. വി ജോയ് (വർക്കല) 50,000

56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000

57. പി മമ്മിക്കുട്ടി (ഷോർണൂർ) 50,000

58. എ സി മൊയ്ദീൻ (കുന്നംകുളം) 50,000

59. ഡി കെ മുരളി (വാമനപുരം) 50,000

60. മുരളി പെരുനെല്ലി (മണലൂർ) 50,000

61. എം നൗഷാദ് (ഇരവിപുരം) 50,000

62. എ പ്രഭാകരൻ (മലമ്പുഴ) 50,000

63. കെ ഡി പ്രസേനൻ (ആലത്തൂർ) 50,000

64. കെ പ്രേം‌കുമാർ (ഒറ്റപ്പാലം) 50,000

65. കെ കെ രാമചന്ദ്രൻ 50,000

66. ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000

67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000

68. ഐ ബി സതീശ് (കാട്ടാക്കട) 50,000

69. പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000

70. ജി സ്റ്റീഫൻ (അരുവിക്കര) 50,000

71. ഡോ. സുജിത്ത് വിജയൻപിള്ള 50,000

72. കെ വി സുമീഷ് (അഴീക്കോട്) 50,000

73. തോട്ടത്തിൽ രവീന്ദ്രൻ 50,000

74. കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000

75. ദലീമ (അരൂർ) 50,000

76. കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000

77. സേവിയർ ചിറ്റിലപ്പള്ളി 50,000

78. സി എച്ച് കുഞ്ഞമ്പു: 50,000

79. സജീവ് ജോസഫ്: 50,000

80. മധുസൂദനൻ: 50,000

81. നന്ദകുമാർ പി: 50,000

82. പി വി അൻവർ: 50,000

83. കെ ജെ മാക്സി: 50,000

84. പി പി സുമോദ് 50,000

85. എം മുകേഷ്: 50,000

86. എം എസ് അരുൺകുമാർ 50,000

87. അംബിക ഒ എസ് 50,000

88. പി കെ കുഞ്ഞാലിക്കുട്ടി: 50,000

89. ഡോ. എം കെ മുനീർ: 50,000

90. എൻ എ നെല്ലിക്കുന്ന്: 50,000

91. പി ഉബൈദുള്ള: 50,000

92. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ: 50,000

93. അബ്ദുൾ ഹമീദ്: 50,000

94. അഡ്വ. യു എ ലത്തീഫ്: 50,000

95. നജീബ് കാന്തപുരം: 50,000

96. കുരുക്കോലി മൊയ്ദീൻ: 50,000

97. എ കെ എം അഷറഫ്: 50,000

98. പി കെ ബഷീർ: 50,000

99. എൻ ഷംസുദ്ദീൻ: 50,000

100. കെ പി എ മജീദ്: 50,000

101. മഞ്ഞളാം‌കുഴി അലി: 50,000

102. ടി വി ഇബ്രാഹീം 50,000

103. ഇ ടി ടൈസൺ: 50,000

104. കടകമ്പള്ളി സുരേന്ദ്രൻ: 50,000

105. കാനത്തിൽ ജമീല: 50,000

106. എ രാജ: 50,000

107. പ്രമോദ് നാരായണൻ: 50,000

108. ഉമ തോമസ്: 50,000

109. തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000

110. എ പി അനിൽകുമാർ: 50,000

111. കെ എം സച്ചിൻ ദേവ്: 50,000

112. പ്രതിഭ ഹരി: 50,000

113. കെ ടി ജലീൽ: 3,00,000

114. പി ടി എ റഹീം: 50,000

115. ലിന്റോ ജോസഫ്: 50,000

116. എം എം മണി: 50,000

117. വി കെ പ്രശാന്ത്: 50,000

118. മുഹമ്മദ് മുഹ്സിൻ: 50,000

119. അഡ്വ ജോബ് മൈക്കേൽ: 50,000

120. പി സി വിഷ്ണുനാഥ്: 50,000

121. ടി ജെ സനീഷ് കുമാർ ജോസഫ്: 50,000

ഇതൊരു റോ ഡേറ്റ പോസ്റ്റാണ്. കൂടുതൽ വിശകലനത്തിന് മുതിരുന്നില്ല.

ഏറ്റവും ഉയർന്ന തുക നൽകിയ ജനപ്രതിനിധി (എം പി ആയാലും എം എൽ എ ആയാലും) ശ്രീ കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപ.

എല്ലാവരും കൊടുത്തിട്ടില്ല എന്നത് വ്യക്തം. ആരൊക്കെ കൊടുത്തില്ല എന്നത് ഈ പോസ്റ്റിൽ പരിശോധിക്കുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com