എന്തുകൊണ്ട് സിപിഐഎം തോറ്റു? ജനങ്ങളുമായുള്ള അകലം വര്‍ധിച്ചെന്ന് കേന്ദ്ര കമ്മിറ്റി; പശ്ചിമ ബംഗാളുമായി സമാനതകളേറെ

തുടർഭരണം ലഭിച്ചാൽ എത്രത്തോളം ജാഗ്രത പുലർത്തണമെന്ന 2011-ലെ റിവ്യൂ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ ഗൗരവമായി കണ്ടില്ല
എന്തുകൊണ്ട് സിപിഐഎം തോറ്റു? ജനങ്ങളുമായുള്ള അകലം വര്‍ധിച്ചെന്ന് കേന്ദ്ര കമ്മിറ്റി; പശ്ചിമ ബംഗാളുമായി സമാനതകളേറെ
Published on
Updated on

പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വർധിച്ചതാണ് കേരളത്തിലെ തോൽവിയുടെ കാരണങ്ങളിലൊന്നെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിൽ പറയുന്നു. 2011ൽ ബംഗാളിൽ സിപിഐഎം തകർന്നടിഞ്ഞപ്പോഴും ജനങ്ങളിൽനിന്നുള്ള അകൽച്ച പ്രധാന കാരണങ്ങളിലൊന്നായി പാർട്ടി വിലയിരുത്തിയിരുന്നു. 2026-ലെ കേരളത്തിലെ തോൽവിയെക്കുറിച്ചും 2011-ലെ ബംഗാളിലെ തോൽവിയെക്കുറിച്ചും കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടുകളിൽ സമാനതകൾ ഏറെയാണ്.

തുടർഭരണം ലഭിച്ചാൽ എത്രത്തോളം ജാഗ്രത പുലർത്തണമെന്നതിന്റെ പാഠം 2011-ലെ ബംഗാൾ തോൽവിയെക്കുറിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിവ്യൂ റിപ്പോർട്ടിലുണ്ട്. ആ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ ഗൗരവമായി കാണുകയും അതനുസരിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ, 2026-ൽ കേരളത്തിൽ ഇത്രത്തോളം വലിയ തോൽവി ഉണ്ടാകുമായിരുന്നില്ലെന്ന് പറയാം.

എന്തുകൊണ്ട് സിപിഐഎം തോറ്റു? ജനങ്ങളുമായുള്ള അകലം വര്‍ധിച്ചെന്ന് കേന്ദ്ര കമ്മിറ്റി; പശ്ചിമ ബംഗാളുമായി സമാനതകളേറെ
"പിണറായിക്കെതിരെ കേസെടുക്കണമെന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്"; സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

34 വർഷത്തെ ഭരണത്തിനൊടുവിലാണ് 2011-ൽ സിപിഐഎം ബംഗാളിൽ തകർന്നടിഞ്ഞത്. അന്നത്തെ തോൽവിയെക്കുറിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ റിവ്യൂ റിപ്പോർട്ടിൽ കാരണങ്ങൾ വിശദമായി വ്യക്തമാക്കുന്നുണ്ട്. സിംഗൂർ, നന്ദിഗ്രാം വിഷയങ്ങൾക്കൊപ്പം പാർട്ടി ജനങ്ങൾക്കിടയിൽനിന്ന് അകന്നുപോയതും പ്രധാനമായും വിലയിരുത്തപ്പെട്ടു. റിപ്പോർട്ടിന്റെ നാലാമത്തെ ഖണ്ഡികയിൽ ഇക്കാര്യം വിശദമാക്കുന്നുണ്ട്. ധിക്കാരപരമായ പെരുമാറ്റം, ഉദ്യോഗസ്ഥമേധാവിത്വം, ജനങ്ങളെ കേൾക്കാതിരിക്കൽ എന്നിവ കാരണം ജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഒരു വിഭാഗം പാർട്ടി നേതാക്കളിലും കേഡർമാരിലും അഴിമതിയും തെറ്റായ പ്രവണതകളും വളർന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു. ഇതിന് പുറമെ പ്രാദേശികമായ നിരവധി കാരണങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

പത്തുവർഷത്തെ തുടർഭരണത്തിനു ശേഷം കേരളത്തിൽ സംഭവിച്ച തോൽവിയുടെ കാരണങ്ങളെക്കുറിച്ചും കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. ഇതിൽ ബംഗാളിലും കേരളത്തിലും സംഭവിച്ച സമാനമായ വീഴ്ചകൾ വീണ്ടും വായിക്കാം. 2026-ലെ കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന്റെ 33-ാം ഖണ്ഡികയിൽ പാർട്ടിയിൽ കടന്നുകൂടിയ തെറ്റായ പ്രവണതകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു വിഭാഗം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ഇടയിലുണ്ടായിരുന്ന അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതശൈലി എന്നിവ ശ്രദ്ധയിൽപ്പെട്ടിട്ടും തിരുത്തൽ നടപടികൾ സ്വീകരിച്ചില്ല. ഇത് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

37-ാം ഖണ്ഡികയിൽ പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വർധിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ പാർട്ടി പ്രവർത്തകരുമായി പങ്കുവെക്കാൻ തയ്യാറാകാത്തതും ഇതിന്റെ ഭാഗമായാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഒട്ടനവധി പ്രാദേശിക കാരണങ്ങൾ വേറെയും അക്കമിട്ട് പറയുന്നുണ്ടെങ്കിലും, ജനങ്ങളുമായുള്ള ബന്ധം ദുർബലമായതും പാർട്ടിയിൽ വളർന്ന തെറ്റായ പ്രവണതകളും ഉൾപ്പെടെ സംഘടനാപരമായ വീഴ്ചകൾ ബംഗാളിലും കേരളത്തിലും തിരിച്ചടിക്ക് കാരണമായെന്ന സമാനമായ വിലയിരുത്തലാണ് രണ്ട് റിപ്പോർട്ടുകളിലും കാണുന്നത്.

Related Stories

തിരുത്തി തിരിച്ചുവരുമോ സിപിഐഎം? വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം കേരളത്തില്‍ ആദ്യം; മുന്‍കാല പാർട്ടി പ്ലീനങ്ങളും ചർച്ചയാവുന്നു
സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തുടക്കം; തെറ്റു തിരുത്തല്‍ ചര്‍ച്ചകളില്‍ കണ്ണൂരിലെ തിരിച്ചടികള്‍ പ്രധാന വിഷയമാകും
പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
പാർട്ടിയുടെ അടിത്തറ തകര്‍ത്ത തെരഞ്ഞെടുപ്പ് പരാജയം: ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി
News Malayalam 24x7
newsmalayalam.com