എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ.അനിൽകുമാറിനെതിരെ ശാരീരിക പീഡന പരാതിയുമായി ഭാര്യ

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ.അനിൽകുമാറിനെതിരെ  ശാരീരിക പീഡന പരാതിയുമായി ഭാര്യ
Source: Facebook
Published on: 
Updated on: 

കൽപ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർജെഡി നേതാവ് പി.കെ. അനിൽകുമാറിനെതിരെ ശാരീരിക പീഡന പരാതി നൽകി ഭാര്യ മഞ്ജുള മധുസൂദനൻ.

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി. പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്തു. കൂടാതെ തന്നിൽ നിന്നും 21 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മേപ്പാടി സ്റ്റേഷൻ എഎസ്ഐക്കാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, പരാതിയ്ക്കു പിന്നിൽ സൗന്ദര്യ പിണക്കമാണെന്നാണ് അനിൽകുമാറിൻ്റെ പ്രതികരണം

എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ.അനിൽകുമാറിനെതിരെ  ശാരീരിക പീഡന പരാതിയുമായി ഭാര്യ
"ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശ്യം വളരെ വ്യക്തമാണ്"; വിമർശനവുമായി വിനിൽ പോൾ
News Malayalam 24x7
newsmalayalam.com