ജനവാസ മേഖലയിലെ കാട്ടുപന്നി ആക്രമണം: ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ചു; ഇനി സംസ്ഥാനത്തെവിടെയും സേവനം

നേരത്തെ, അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണപരിധിയില്‍ മാത്രമായിരുന്നു ഷൂട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്.
ജനവാസ മേഖലയിലെ കാട്ടുപന്നി ആക്രമണം: ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ചു; ഇനി സംസ്ഥാനത്തെവിടെയും സേവനം
Published on
Updated on

ജനവാസ മേഖലകളിലിറങ്ങുന്ന അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ച് സര്‍ക്കാര്‍. ഇതോടെ, ആവശ്യമുള്ളപക്ഷം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഷൂട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം. നേരത്തെ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണപരിധിയില്‍ മാത്രമായിരുന്നു ഷൂട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്ത് ജനവാസമേഖലകളില്‍ മനുഷ്യജീവനും, കൃഷിക്കും, സ്വത്തിനും നാശമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരം സംബന്ധിച്ചാണ് പുതിയ ഉത്തരവ്. 2022ലെ ഉത്തരവ് പ്രകാരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഷൂട്ടര്‍മാരുടെ പട്ടിക തയ്യാറാക്കുന്നത്. ഭരണപരിധിയിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവോടെ, ഷൂട്ടര്‍മാരുടെ സേവന പരിധി വിപുലമാകും. അംഗീകൃത ഷൂട്ടര്‍മാരുടെ സേവനം സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ മാത്രം പരിമിതപ്പെടുത്താതെ, ജില്ലാ വ്യത്യാസം കൂടാതെ സംസ്ഥാനത്തിനുടനീളം ആവശ്യാനുസരണം പ്രയോജനപ്പെടുത്താന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്.

ജനവാസ മേഖലയിലെ കാട്ടുപന്നി ആക്രമണം: ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ചു; ഇനി സംസ്ഥാനത്തെവിടെയും സേവനം
നാളെ എട്ടു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ അംഗീകൃത ഷൂട്ടര്‍മാരുടെ സേവനം ഫലപ്രദമായും സമയബന്ധിതമായും സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ലഭ്യമാക്കുന്നതിന് നിലവിലെ രീതി തടസമായിരുന്നു. അതിനാല്‍ തദ്ദേശ സ്ഥാപനത്തിന്റെ അതിര്‍ത്തി പരിധിക്കപ്പുറത്തേക്ക് അവരെ കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് അനുവദിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും നിര്‍ദേശിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com