ഗവർണറുമായി പോരിനില്ല, എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകും: മന്ത്രി റോജി എം. ജോൺ

"ചാൻസലറും വൈസ് ചാൻസലറും പ്രോ ചാൻസലറും തമ്മിൽ പോര് വേണ്ട"
മന്ത്രി റോജി എം. ജോൺ
മന്ത്രി റോജി എം. ജോൺSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ഗവർണറുമായി പോരിനില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി എല്ലാവരുമായി സഹകരിച്ച് മുന്നോട്ടുപോകും. ചാൻസലറും വൈസ് ചാൻസലറും പ്രോ ചാൻസലറും തമ്മിൽ പോര് വേണ്ട. എല്ലാവരുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും റോജി എം. ജോൺ ന്യൂസ് മലയാളത്തോട് പറഞ്ഞു. ആശയപരമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. സർവകലാശാലകളെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സഹകരണമാണ് എല്ലാവരിൽ നിന്നും വേണ്ടതെന്നും റോജി എം. ജോൺ പറഞ്ഞു.

മന്ത്രി റോജി എം. ജോൺ
"നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അവസരം ലഭിച്ചില്ല"; കുറിപ്പ് പങ്കുവച്ച് റിജിൽ മാക്കുറ്റി

ഇടത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ബിരുദ തല വിദ്യാഭ്യാസ പദ്ധതി സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു. പദ്ധതിയുടെ പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. നടപ്പിലാക്കുന്നതിന് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു. നേരത്തെ പദ്ധതി ഈ അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത് വന്നിരുന്നു.

സംസ്ഥാന സർക്കാരുകൾക്ക് ഫലപ്രദമായി എൻട്രൻസ് പരീക്ഷ നടപ്പിലാക്കാൻ സാധിക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ട സംഭവിച്ച കാര്യങ്ങൾ നിർഭാഗ്യകരം. നീറ്റ് പരീക്ഷ പിഴവുകളില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്. കേന്ദ്രീകൃത സംവിധാനത്തെക്കാൾ നല്ലത് താഴെത്തട്ടിലേക്ക് വിഭജിച്ചു നൽകുക എന്നുള്ളതാണ്. വിഷയത്തിൽ ചർച്ചകൾ നടത്തി കൃത്യമായ നടപടികൾ ഉണ്ടാകുമെന്നും റോജി എം. ജോൺ പറഞ്ഞു.

News Malayalam 24x7
newsmalayalam.com