

മുന്നണി മാറ്റ ചർച്ചകൾക്കിടെ എൽഡിഎഫിനൊപ്പം തുടരുമെന്ന് സൂചിപ്പിച്ച് റോഷി അഗസ്റ്റിൻ. എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തുടരും എന്ന ക്യാപ്ഷനോടെയാണ് റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
യുഡിഎഫിൽ എത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് റോഷിയുടെ പ്രതികരണം. നിലവിൽ എൽഡിഎഫ് മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയാണ് റോഷി അഗസ്റ്റിൻ.
അതേസമയം, ജോസ് കെ. മാണിയെ യുഡിഎഫ് പാളയത്തിലേക്കെത്തിക്കാൻ നീക്കം സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസ്. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡുമായി ജോസ് കെ.മാണി രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയാക്കി. സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇടർച്ച പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് കത്തോലിക്ക സഭയും ആവശ്യപ്പെടുന്നത്. തുടർന്ന് ജനുവരി 16ന് ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിൻ്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്.