വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ കൊണ്ടുവന്ന് ഇട്ട നിലയിലാണ് മൃതദേഹമുള്ളത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

എറണാകുളം: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം എന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് വൈറ്റിൽ മേൽപ്പാലത്തിന് താഴെയായി റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
സ്ത്രീകൾക്ക് രാത്രികാലങ്ങളിലും പൂർണ സുരക്ഷ; കേരള പൊലീസിൻ്റെ 'നിര്‍ഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പുലർച്ചെ ഈ വഴി കടന്നു പോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് മൃതദേഹം ആദ്യം കണ്ടത്. 30നും 50നുമിടയിൽ പ്രായമുള്ള യുവതിയെന്നാണ് പ്രാഥമികനിഗമനം. കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ കൊണ്ടുവന്ന് ഇട്ട നിലയിലാണ് മൃതദേഹമുള്ളത്. സംഭവത്തിൽ മരട് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

റെയിൽവേ ട്രാക്കിന് പുറത്ത് പഴയ റെയിൽവേ ട്രാക്കിന്റെ മുകളിലാണ് മൃതദേഹം ഉള്ളത്. അതിനാൽ ട്രെയിൻ ഗതാഗതത്തെ ബാധിക്കില്ല.

News Malayalam 24x7
newsmalayalam.com