

തൃശൂര്‍ : വടക്കാഞ്ചേരി പാര്‍ളിക്കാട് റെയില്‍വേ ജീവനക്കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. റെയില്‍വേ ഗേറ്റില്‍ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരി വിദ്യക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പുറനാട്ടുകര സ്വദേശിനി വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 11 മണിയോടെ റെയില്‍വേ ഗേറ്റ് 11ലെ ഓഫീസിലേക്ക് കടന്നുവന്ന അജ്ഞാതന്‍ വിദ്യയുടെ തലയ്ക്ക് കല്ലുകൊണ്ട് പലതവണ ഇടിക്കുകയായിരുന്നു. നിലവിളി കേട്ട പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. റെയില്‍ വേ ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വടക്കാഞ്ചേരി പൊലീസ് വിദ്യയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.