ഗർഭച്ഛിദ്രത്തിനായി ഭീഷണിപ്പെടുത്തൽ; രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽSource: News Malayalam 24x7
Published on

തിരുവനന്തപുരം: ഗർഭച്ഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. രാഹുലിനെതിരെ കൊച്ചിയിൽ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോർട്ട് തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു. തെളിവുകൾ ലഭിച്ചാൽ തുടർ നടപടിയെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

Rahul Mamkootathil
"താനിങ്ങനെ കിടന്ന് ചാടിയാൽ ഒരു ചവിട്ട് തരും"; രാഹുല്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ ന്യൂസ് മലയാളത്തിന്

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠൻ പരാതി നൽകി. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. രാഹുലിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യമുന്നയിച്ചത്. പൊതുപ്രവർത്തക എന്ന നിലയിലാണ് അശ്വതി മണികണ്ഠൻ പരാതി കൊടുത്തത്.

ഫോൺ സംഭാഷണം ചില ഭാഗങ്ങൾ

യുവതി - എൻ്റെ പെർമിഷനില്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്തർഥത്തിലാണ്

രാഹുൽ - തന്റെ പെർമിഷൻ ഇല്ലാതെ, അത് താൻ ആലോചിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

രാഹുൽ - ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് ബോധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

യുവതി - ഇതിന്റെ പ്രത്യാഘാതം ഞാൻ ഒറ്റയ്ക്ക് അഭിമുഖീകരിക്കുമെന്ന് പറഞ്ഞല്ലോ

രാഹുൽ - അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റാത്തതുകൊണ്ടല്ലേ ഞാൻ പറയുന്നത്

രാഹുൽ - തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ

യുവതി - അത് താൻ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ടാണ്, എന്നെകുറിച്ച് ചിന്തിച്ചിട്ടില്ല.

രാഹുൽ - അത് സ്വാഭാവികമല്ലേ, താൻ ഇപ്പോൾ തന്നെപ്പറ്റി മാത്രമല്ലെ ആലോചിക്കുന്നത്.

യുവതി - അല്ല ഒരിക്കലുമല്ല

രാഹുൽ - താൻ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനം എടുക്കുന്നത്

യുവതി - ഞാൻ തന്നെക്കുറിച്ച് ആലോചിച്ചില്ലയിരുന്നെങ്കിൽ എന്റെ സുഹൃത്തക്കളോട് എപ്പോഴേ തന്റെ പേര് പറയുമായിരുന്നു

യുവതി - അവർ എത്രയോ വട്ടം എന്നോട് ചോദിച്ചെന്നറിയാമോ, പറയ് പറയ്, ഇത്രയും ദിവസമായിട്ടും പറഞ്ഞിട്ടില്ലലോ

രാഹുൽ - താൻ ഇതിന്റെ സീരിയസ്നെസ് മനസിലാക്കാതെ... എന്റെ ടെമ്പർ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല

യുവതി - തന്റെ ടെമ്പർ തെറ്റുമ്പോൾ തനിക്ക് എന്തെങ്കിലും വിളിച്ച് പറയാൻ പറ്റുന്ന വസ്തുതാവില്ല ഞാൻ, താനാണ് എന്റെ ടെമ്പർ തെറ്റിച്ചത്

യുവതി - ഞാൻ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല ഈ നിമിഷം വരെ മോശമായി ഒരു വാക്കും പറഞ്ഞിട്ടില്ല

യുവതി - പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട് ഞാൻ അത് വിളിക്കുന്നില്ല

രാഹുൽ - തന്റെ പ്രവർത്തി പോരെ

യുവതി - എന്റെ പ്രവർത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താൻ വിചാരിക്കണ്ട, ഞാനൊരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദർശം, വലിയ ആദർശമാണോ ?

യുവതി - ഇതൊക്കെയാണോ ആദർശം ലൈഫിൽ കൊണ്ടുവാടോ ആദർശം, ഞാൻ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താൻ ചെയ്യുന്ന തെറ്റ് അതിനോട് ഞാൻ ചെയ്യില്ല

രാഹുൽ - താൻ എന്താണ് ഉദ്ദേശിക്കുന്നത്, താൻ എങ്ങനെയാണ് അത് മാനേജ് ചെയ്യുക

യുവതി- ഞാൻ അത് മാനേജ് ചെയ്യും എന്ന് പറഞ്ഞതല്ലേ

രാഹുൽ - താനിങ്ങനെ കിടന്ന് ചാടിയാൽ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ

രാഹുൽ - എടോ അതുണ്ടായ ശേഷം എന്ത് ചെയ്യും താൻ

യുവതി - അതുണ്ടായതിന് ശേഷം എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലലോ

രാഹുൽ - എന്ത് ചെയ്യും താൻ, എന്തെന്ന് പറഞ്ഞ് കൊണ്ടുവരും

യുവതി - ഞാൻ കൊണ്ടുവരില്ല, അത് സേഫായിരിക്കും, അതിനെയിവിടെ കൊണ്ടുവന്നാൽ താൻ കൊന്നുകളയുമെന്ന് എനിക്കറിയാം

രാഹുൽ - താനെന്താ സിനിമ കാണുകയാണോ

യുവതി - സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ, ബാക്കിയുള്ളവരുടെ ഇമോഷൻസ് ഒന്നും... താൻ ഭയങ്കര പ്രാക്ടിക്കൽ ആയിട്ടുള്ള ആൾ സമ്മതിച്ചു, ബാക്കിയുള്ള സ്ത്രീകളുടെ മനസോ ഇമോഷൻസോ അവർ എന്താണ് ചിന്തിക്കുന്നത്, അവർക്കിങ്ങനെ സംഭവം ഉണ്ടാകുമ്പോൾ എന്ത് ബോണ്ടിങ് ആണുണ്ടാകുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ഫ്യുച്ചർ. തന്റെ ജീവിതം, തന്റെ കാര്യം, എല്ലാം തന്റെ കാര്യം അത് മാത്രം.

യുവതി - എന്റെ നാട്ടിൽ പോലും നിൽക്കാൻ പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നിൽക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്

രാഹുൽ - തന്റെ ഇമോഷന്റെ കാര്യമാണോ താൻ ഇപ്പോഴും പറയുന്നത്

യുവതി - എന്നേക്കാൾ ഇമ്പോർട്ടൻസ് എന്റെ ലൈഫിൽ വരുന്ന ഒരു കുഞ്ഞിന് ഞാൻ കൊടുക്കുന്നുണ്ട്, അതെന്റെ സ്നേഹമാണ് തന്റെ പോലത്തെ സ്നേഹമല്ല

രാഹുൽ - ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരും

യുവതി - അത് ഞാൻ നോക്കിക്കോളാം, എനിക്ക് അതിനെ നല്ല അന്തസ്സായി വളർത്താൻ പറ്റും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല.

എന്നായിരുന്നു പുറത്തുവന്ന സംഭാഷണങ്ങൾ.

പരാതി ലഭിക്കാതെ കേസ് എടുക്കില്ലെന്ന് പറഞ്ഞ വനിതാ കമ്മീഷൻ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുക ആയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com