സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി വീണ്ടുമൊരു ക്രിസ്മസ്; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ

ക്രിസ്മസിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രാർഥനാ ശുശ്രൂഷകൾ അടക്കമുള്ള പ്രത്യേക ചടങ്ങുകൾ തുടരുന്നു...
സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി വീണ്ടുമൊരു ക്രിസ്മസ്; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ
Source: News Malayalam 24x7
Published on
Updated on

തിരുപ്പിറവി സ്മരണയിൽ ക്രിസ്മസിനെ വരവേറ്റ് വിശ്വാസികൾ. വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ദരിദ്രരെയും അപരിചിതരെയും കൈവിടരുതെന്ന് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം.

ക്രിസ്മസിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രാർഥനാ ശുശ്രൂഷകൾ അടക്കമുള്ള പ്രത്യേക ചടങ്ങുകൾ തുടരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇന്ന് പുലർച്ച വരെ സംസ്ഥാനത്തെ വിവിധ ക്രൈസ്തവസഭകളുടെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി കർമങ്ങൾ നടന്നു. വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനും എതിരെ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നും ഭീഷണി ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു ക്രൈസ്തവർ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. അതിനാൽ തന്നെ വിവിധ സഭാ നേതാക്കന്മാരുടെ ക്രിസ്മസ് സന്ദേശവും ഈ വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു.

കേരളത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആചരണം തുടരുകയാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട പ്രത്യേക പ്രാർഥനാ സുശ്രൂഷകൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരംഭിച്ചു. സംസ്ഥാനത്ത് യാക്കോബായ സഭയുടെ പള്ളികളിലാണ് ആദ്യം തിരുപ്പിറവിയുടെ പ്രത്യേക കർമങ്ങൾ നടന്നത്. വൈകുന്നേരം 7:30 യോടെപള്ളിയുടെ പുറത്ത് അഗ്നി ജ്വാല ശുശ്രൂഷ നടന്നു. തിരുകർമങ്ങൾക്ക് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ജോസഫ് ബാവ നേതൃത്വം നൽകി.

സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി വീണ്ടുമൊരു ക്രിസ്മസ്; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ
കഥയുടെ നാലുകെട്ട് തുറന്നു തന്ന എം.ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്

കത്തോലിക്കാ സഭയിൽ ആദ്യം ശുശ്രൂഷ ആരംഭിച്ചത് സീറോ മലങ്കര സഭയിൽ ആയിരുന്നു. പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന ചടങ്ങുകൾക്ക്കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവാ നേതൃത്വം നൽകി. കേരളത്തിലെ ലത്തീൻ റീത്തിൽ നടന്ന പ്രത്യേക പ്രാർഥന ശുശ്രൂഷകൾക്ക് തിരുവനന്തപുരത്ത് ആർച്ച് ബിഷപ്പ് തോമസ് നെറ്റോയും, കൊച്ചിയിൽ ആർച്ച് ബിഷപ്പ് ജോയ് കളത്തിപ്പറമ്പിലും, കോഴിക്കോട് കെസിബിസി തലവൻ കൂടിയായ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലും മുഖ്യ കാർമികത്വം വഹിച്ചു. സിറോ മലബാർ സഭയിൽ സഭാസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പൂർണ കൽദായപാരമ്പര്യത്തിലാണ് തിരുപ്പറവിയുടെ പ്രത്യേക കർമങ്ങൾ നടന്നത്. കർമങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് റാഫേൽത്തട്ടിൽ മുഖ്യ കാർമികനായിരുന്നു. ഓർത്തഡോക്സ് സഭയിൽ പുലർച്ചെ 3:00 മണിക്കാണ് എൽദോ പെരുന്നാളിന്റെ പ്രത്യേക കർമങ്ങൾ നടന്നത്. സഭാവനായ മാർത്തോമാ മാത്യൂസ് തൃതിയൻ പരിശുദ്ധ കാതോലിക്കാ ബാവ നേതൃത്വം നൽകി. അഗ്നി ജ്വാല ശുശ്രൂഷയായിരുന്നു പൗരസ്ത്യ സഭകളുടെ പ്രത്യേകതയെങ്കിൽ ക്രിസ്മസ് കരോൾ ആയിരുന്നു ലത്തീൻ സഭയുടെ മുഖ്യ ചടങ്ങുകൾ. ക്രിസ്മസ് കരോളിനെതിരെയും, പുൽക്കൂട് നിർമാണത്തിനെതിരെയും കേരളത്തിൽ അടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എതിർപ്പും ഭീഷണിയും ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു 2025ലെ ക്രിസ്മസ്. അതിനാൽ ഈ വിഷയത്തിൽ കേന്ദ്രീകരിച്ച് ആയിരുന്നു എല്ലാ സഭ തലവന്മാരുടെയും ക്രിസ്മസ് സന്ദേശം.

ഇതര ക്രൈസ്തവ സഭകളായ സിഎസ്ഐ, മാർത്തോമാ , ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, എന്നിവിടങ്ങളിലും ക്രിസ്മസിനോടനുബന്ധിച്ച പ്രത്യേക പ്രാർഥനാ സുശ്രൂഷകൾ നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com