കൊച്ചി: പിഎം ശ്രീ ധാരണാപത്രത്തിൽ നിന്ന് കേരളസർക്കാർ പിന്മാറണമെന്ന് അഭ്യർഥിച്ച് എഴുത്തുകാരും സാസ്കാരിക പ്രവർത്തകരും. 79ഓളം ആളുകൾ ഒപ്പുവച്ചുകൊണ്ടുള്ള അഭ്യർഥന എഴുത്തുകാരൻ പി.എഫ്. മാത്യൂസ് ഫേസ്ബുക്കിൽ പങ്കുവച്ചു. സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയുടെ പണം വിട്ടുനൽകാൻ പിഎം ശ്രീയിൽ ഒപ്പുവെക്കണമെന്ന കേന്ദ്ര സർക്കാർ കടുംപിടുത്തത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടതെന്ന് കത്തിൽ പറയുന്നു. സാറാ ജോസഫ്, കെ. സച്ചിദാനന്ദൻ, കല്പറ്റ നാരായണൻ എന്നിവരടക്കം ഒപ്പുവച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിന്റെ ഭീഷണിക്കുമുന്നിൽ സംസ്ഥാന സർക്കാർ നാണം കെട്ട് കീഴടങ്ങിയെന്നാണ് പോസ്റ്റിൽ പറയുന്നത്. സംസ്ഥാന സർക്കാർ ഈ നയപരമായ മാറ്റം എവിടെയും ചർച്ച ചെയ്തല്ല തീരുമാനിച്ചത്. സംസ്ഥാന മന്ത്രിസഭയെത്തന്നെ ഇരുട്ടിൽ നിർത്തുകയായിരുന്നു. കളങ്കിതമായ ഈ ധാരണാപത്രം വഴി കൈവരുന്ന ആയിരത്തഞ്ഞൂറ് കോടി രൂപയേക്കാൾ വില നാം ഉയർത്തിപ്പിടിച്ചുപോന്ന മൂല്യങ്ങൾക്കുണ്ടെന്നും എത്രയുംവേഗം കരാറിൽനിന്ന് പിൻവാങ്ങണമെന്നും കത്തിൽ അഭ്യർഥിക്കുന്നു.
പി.എഫ്. മാത്യൂസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
പി എം ശ്രീ: ധാരണാപത്രത്തിൽനിന്ന് കേരളസർക്കാർ പിൻമാറണം.
--------------------------------
നരേന്ദ്രമോദി ഗവണ്മെന്റിന്റെ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ കേരളസർക്കാർ ഒപ്പുവെച്ചിരിക്കുകയാണല്ലോ. ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പാക്കുന്നതിന്റെ വിജയപ്രദർശനം എന്ന നിലയിലാണ് പി എം ശ്രീ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇതു നടപ്പാക്കാൻ പാകത്തിൽ മാതൃകാസ്കൂളുകൾ തെരഞ്ഞെടുക്കപ്പെടും. ഇങ്ങനെയൊരു കരാറിൽ ഒപ്പുവെച്ച ശേഷം ദേശീയ വിദ്യാഭ്യാസ നയത്തെ ഞങ്ങൾ ഇപ്പോഴും എതിർക്കുന്നു എന്നു പറയുന്നതിൽ കാര്യമില്ല.
സർവ്വ ശിക്ഷാ അഭിയാൻ (എസ് എസ് എ) പദ്ധതിയുടെ പണം വിട്ടുനൽകാൻ പി എം ശ്രീയിൽ ഒപ്പുവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ കടുംപിടുത്തത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടത്. കേന്ദ്രസർക്കാറിന്റെ ഭീഷണിക്കുമുന്നിൽ നാണം കെട്ട കീഴടങ്ങലിന് തയ്യാറായ സംസ്ഥാന സർക്കാർ ഫെഡറലിസത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കാൻ കേന്ദ്രത്തിനു കൂട്ടു നിൽക്കുകയാണ്.
സംസ്ഥാന സർക്കാർ ഈ നയപരമായ മാറ്റം എവിടെയും ചർച്ച ചെയ്തല്ല തീരുമാനിച്ചത്. സംസ്ഥാന മന്ത്രിസഭയെത്തന്നെ ഇരുട്ടിൽ നിർത്തുകയായിരുന്നു. മന്ത്രിസഭ മാറ്റിവെച്ച പദ്ധതിയുടെ ധാരണാപത്രത്തിലാണ് വകുപ്പു സെക്രട്ടറി ഒപ്പുവെച്ചിരിക്കുന്നത്. ഇത് ജനാധിപത്യത്തെ കളങ്കപ്പെടുത്തലാണ്.
ഈ കളങ്കിതമായ ധാരണാപത്രം വഴി കൈവരുന്ന ആയിരത്തഞ്ഞൂറു കോടി രൂപയെക്കാൾ വിലയുണ്ട് നാം ഉയർത്തിപ്പിടിച്ചുപോന്ന മൂല്യങ്ങൾക്ക്. അതുകൊണ്ട് എത്രയുംവേഗം കരാറിൽനിന്ന് പിൻവാങ്ങണമെന്ന് ഞങ്ങൾ സംസ്ഥാന ഗവണ്മെന്റിനോട് ആഭ്യർത്ഥിക്കുന്നു.
01. കെ സച്ചിദാനന്ദൻ
02. കെ ജി എസ്
03. ബി രാജീവൻ
04. സാറാ ജോസഫ്
05. ജെ ദേവിക
06. എം എൻ കാരശ്ശേരി
07. യു കെ കുമാരൻ
08. ജോയ് മാത്യു
09. കല്പറ്റ നാരായണൻ
10. ഡോ. എം വി നാരായണൻ
11. ജെ പ്രഭാഷ്
12. ഹമീദ് ചേന്നമംഗലൂർ
13. അപ്പുക്കുട്ടൻ വള്ളിക്കുന്ന്
14. അജിത
15. പ്രിയനന്ദൻ
16. പി ടി കുഞ്ഞുമുഹമ്മദ്
17. വത്സലൻ വാതുശ്ശേരി.
18. സാവിത്രി രാജീവൻ
19. ഡോ കെ ജി താര
20. ഡോ. ഖദീജ മുംതസ്
21. ഡോ. കെ എസ് മാധവൻ
22. ഡോ പി കെ പോക്കർ
23. ആലങ്കോട് ലീലാകൃഷ്ണൻ.
24. വി എസ് അനിൽകുമാർ.
25. എം എ റഹ്മാൻ
26. വി ആർ സുധീഷ്
27. പി പി രാമചന്ദ്രൻ
28. പി സുരേന്ദ്രൻ
29. സെബാസ്റ്റ്യൻ
30. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
31. കുരീപ്പുഴ ശ്രീകുമാർ
32. വി എം ഗിരിജ
33. അൻവർ അലി
34. ലോപാമുദ്ര
35. വീരാൻകുട്ടി
36. സുധാമേനോൻ
37. ഉഷ പി ഇ
38. പ്രൊഫ. എൻ സുഗതൻ.
39. കെ സി ഉമേഷ്ബാബു.
40. കുഞ്ഞപ്പ പട്ടാന്നൂർ.
41. ജി ഉഷാകുമാരി
42. ഡോ. ബെറ്റിമോൾ മാത്യു
43. പ്രമോദ് രാമൻ
44. എൻ മാധവൻകുട്ടി
45. ഡോ. എൽ തോമസ് കുട്ടി
46. ഡോ. ഉമർ തറമേൽ.
47. എം സുരേഷ്ബാബു
48. ജോജി
49. പ്രമോദ് പുഴങ്കര
50. സഹദേവൻ
51. മധു ശങ്കർ മീനാക്ഷി
52. കെ എ ഷാജി
53. ഡോ സ്മിത പി കുമാർ
54. കെ എസ് ഹരിഹരൻ
55. കുസുമം ജോസഫ്
56. എം സുൽഫത്ത്
57. ഡോ എം ജ്യോതിരാജ്
58. എൻ പി ചെക്കുട്ടി
59. എം ഷാജർഖാൻ
60. ദേവേശൻ പേരൂർ
61. എം പി ബലറാം
62. എൻ സുബ്രഹ്മണ്യൻ
63. ഡോ. പി ശിവപ്രസാദ്
64. ആസാദ്
65. ടി കെ വിനോദൻ
66. ആർ എസ് പണിക്കർ
67. ഡോ കെ എൻ അജോയ്കുമാർ
68. രാജൻ സി എച്ച്
69. ദീപക് നാരായണൻ
70. ജോസഫ് സി മാത്യു
71. എം എം സോമശേഖരൻ
72. പി സി ഉണ്ണിച്ചെക്കൻ
73. സി ആർ നീലകണ്ഠൻ
74. സിദ്ധാർത്ഥൻ പരുത്തിക്കാട്
75. പ്രൊഫ എൻ സി ഹരിദാസൻ,
76. ഡോ. അജയകുമാർ കോടോത്ത്.
77. ഗംഗൻ കുഞ്ഞിമംഗലം
78. സോക്രട്ടീസ് കെ.വാലത്ത്
78. ജോജോ ആൻ്റണി
79. പി. എഫ്. മാത്യൂസ്