ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

നിയമസഭയിലെ ഡ്രൈവറായി ദിവസ വേതനാടിസ്ഥാനത്തിലാണ് യദുവിനെ നിയമിച്ചത്.
ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം
Published on: 
Updated on: 

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസിയിൽ പുറത്താക്കപ്പെട്ട ഡ്രൈവർ യദുവിന് ജോലി. നിയമസഭയിലെ ഡ്രൈവറായി ദിവസ വേതനാടിസ്ഥാനത്തിലാണ് യദുവിനെ നിയമിച്ചത്.

ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവും സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുക്കാത്തുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാളയത്ത് വച്ചാണ് വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി യദുവുമായി നടുറോഡിൽ തർക്കം നടന്നത്. കാറിനെ ഇടിക്കുന്ന രീതിയില്‍ ബസ് അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആര്യ പരാതി നൽകിയിരുന്നു.

ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം
"പലതവണ ലൈംഗികമായി പീഡിപ്പിച്ചു"; സ്നേഹ മെർലിനെതിരെ രഹസ്യമൊഴി നൽകി പതിനാറുകാരി

ആര്യ രാജേന്ദ്രൻ്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് ആര്യാ രാജേന്ദ്രനും ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

News Malayalam 24x7
newsmalayalam.com