തിരുവനന്തപുരം: മകൻ്റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കി. വിതുര സ്വദേശി അമൽ കൃഷ്ണൻ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
വിതുര പേരേത്തുപാറയിൽ പാർട്ണർഷിപ്പിൽ അമൽ ഒരു ടർഫ് നടത്തുന്നുണ്ട്. ഈ ടർഫിനോട് ചേർന്നുള്ള മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)