നടുറോഡിൽ കാറുമായി യുവാവിൻ്റെ അഭ്യാസപ്രകടനം; കലിപൂണ്ട് തല്ലിപ്പൊളിച്ച് നാട്ടുകാർ, യുവാവ് ഒളിവിൽ

വാഹനങ്ങളെയും കാൽനട യാത്രക്കാരെയും യുവാവ് കാറുമായി ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്
കണിയാപുരം പാച്ചിറ പെട്രോൾ പമ്പിനു സമീപം നടുറോഡിൽ അമിതവേഗതയിൽ അപകടകരമായി കാറോടിച്ച് യുവാവിൻ്റെ അഭ്യാസപ്രകടനം
Published on: 
Updated on: 

തിരുവനന്തപുരം: കണിയാപുരം പാച്ചിറ പെട്രോൾ പമ്പിനു സമീപം നടുറോഡിൽ അമിതവേഗതയിൽ അപകടകരമായി കാറോടിച്ച് യുവാവിൻ്റെ അഭ്യാസപ്രകടനം. നടുറോഡിൽ തിരക്കിനിടെ വാഹനവുമായി ഇയാൾ ഡ്രിഫ്റ്റിംഗ് നടത്തുകയായിരുന്നു. വാഹനങ്ങളെയും കാൽനട യാത്രക്കാരെയും യുവാവ് കാറുമായി ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കാർ ഓടിച്ചയാൾ മദ്യപിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. വാഹനം പിന്തുടർന്നെത്തിയ നാട്ടുകാർ പിടികൂടിയ ശേഷം തല്ലിപ്പൊളിച്ചു. മംഗലാപുരം പൊലീസിന് നാട്ടുകാർ കൂട്ടത്തോടെ പരാതി നൽകി. സംഭവത്തിൽ വാഹനം പിടിച്ചെടുത്തിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കണിയാപുരം പാച്ചിറ പെട്രോൾ പമ്പിനു സമീപം നടുറോഡിൽ അമിതവേഗതയിൽ അപകടകരമായി കാറോടിച്ച് യുവാവിൻ്റെ അഭ്യാസപ്രകടനം
എസ്.എം.എ കുട്ടികളുടെ ഫണ്ട് സമാഹരണം സ്വാഗതാർഹം, ചികിത്സാരീതി വ്യക്തമാക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം: ആരോഗ്യമന്ത്രി