തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക തെളിവ്. യുവതി പീഡനത്തിന് ഇരയായി എന്ന് ഡോക്ടർ സ്ഥിരീകരിച്ചു. വൈദ്യപരിശോധനയിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തി. പൊലീസിന് നൽകിയ വൈദ്യപരിശോധന റിപ്പോർട്ടിലാണ് നിർണായക വിവരം ഉള്ളത്.
അതേസമയം, രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന രാഹുലിൻ്റെ ആവശ്യം അഡ്വക്കേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ കാര്യത്തിലും കോടതി ഇന്ന് തീരുമാനം അറിയിക്കും.