പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോൾ തീർന്നു! പാലക്കാട് 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പൊലീസ് പിന്തുടരുന്നതിനിടെ പെട്രോൾ തീർന്നതോടെയാണ് ഇയാൾ കുരുക്കിലായത്
പിടിയിലായ മനു
പിടിയിലായ മനുSource: News Malayalam 24x7
Published on: 
Updated on: 

പാലക്കാട്: കരിമ്പയിൽ 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി മനു എസ്. നായരാണ് പൊലീസിൻ്റെ പിടിയിലായത്. പൊലീസ് പിന്തുടരുന്നതിനിടെ പെട്രോൾ തീർന്നതോടെയാണ് ഇയാൾ കുരുക്കിലായത്.

പ്രതി മനുവിൻ്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടാൻ പദ്ധതിയിട്ടത്. വാളയാർ മുതൽ തന്നെ ഡാൻസാഫ് ടീം ഇയാളെ പിന്തുടർന്നിരുന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഇയാൾ അതിവേഗത്തിൽ കടന്ന് കളയാൻ ശ്രമിച്ചു.

പിടിയിലായ മനു
എൻ.എം. വിജയൻ്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുള്ള കട ബാധ്യത തീർക്കും, നിയമപരമല്ലെങ്കിലും ധാർമികമായ ബാധ്യത പാർട്ടിക്കുണ്ട്: സണ്ണി ജോസഫ്

എന്നാൽ കരിമ്പയിലെത്തിയതോടെയാണ് കഥ മാറിയത്. പെട്രോൾ തീർന്നതോടെ മനുവിന് ബൈക്ക് വഴിയകിൽ നിർത്തേണ്ടി വന്നു. ഇതോടെ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.

News Malayalam 24x7
newsmalayalam.com