"വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുന്നു"; ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

പോസ്റ്റിലൂടെ മല്ലികാർജുൻ ഖാർഗയെയും രാഹുൽ ഗാന്ധിയെയും അപമാനിച്ചതായും പരാതിയിൽ പറയുന്നു
"വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുന്നു"; ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
Published on
Updated on

കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകിയത്. വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുന്ന പോസ്റ്റാണ് പങ്കുവച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ചിത്രത്തിലൂടെ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അപമാനിച്ചതായും പരാതിയിൽ പറയുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ കോർകമ്മറ്റി യോഗം ഇന്ന് ചേരും. തിരുവനന്തപുരം മാരാർജി ഭവനിൽ ചേരുന്ന യോഗത്തിൽ പാർലമെൻ്ററി പാർട്ടി നേതാവിനെ തീരുമാനിച്ചേക്കും. കോർ കമ്മിറ്റിക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിക്ക് എൻഡിഎ യോഗവും ചേരും. നാളെ രാവിലെ 10 മണി മുതൽ സംസ്ഥാന ഭാരവാഹി യോഗവും മാരാർജി ഭവനിൽ നടക്കും.

"വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുന്നു"; ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
നിലപാട് കടുപ്പിച്ച് കെ.സി. വേണുഗോപാൽ, പ്രധാന വകുപ്പുകളും ആറ് മന്ത്രിമാരെയും ആവശ്യപ്പെട്ടേക്കുമെന്ന് സൂചന
News Malayalam 24x7
newsmalayalam.com