ഹോമം വേണം; ആലുവയിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് പ്രത്യേക പൂജ നടത്തിയത്...
ഹോമം വേണം; ആലുവയിൽ  വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് നേതാവ്
Source: News Malayalam 24x7
Published on
Updated on

എറണാകുളം: വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടി ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് പ്രത്യേക പൂജ നടത്തിയത്.

ഗണപതിഹോമത്തിനൊപ്പം വി.ഡി. സതീശൻ്റെ വിജയത്തിനായി ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴിപാടുകളും നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് വഴിപാടു ബുക്ക് ചെയ്തത്.

ഹോമം വേണം; ആലുവയിൽ  വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് നേതാവ്
അവയവദാനത്തിനായി വ്യാജരേഖ ചമച്ചകേസ്; അന്വേഷണം സ്വകാര്യ ആശുപത്രിയിലേക്കും; അവയവദാതാവിനെയും പ്രതിചേര്‍ത്തു

അതേസമയം, കേരളത്തിൽ മുഖ്യമന്ത്രി കസേരയ്ക്കായി പിടിവലി തുടരുന്നതിനിടെ ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകളാണ് നടക്കുന്നത്. പദവിക്കായി അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രി പദവിക്കായി നിലപാട് കടുപ്പിക്കുകയാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. കേരളാ ഹൗസിൽ മുറിയെടുത്തെങ്കിലും ചെന്നിത്തല താമസം മാറി.

News Malayalam 24x7
newsmalayalam.com