കൊല്ലം: ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള ആർഎസ്പിയുടെ തർക്കം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. ആർഎസ്പിയിൽ മത്സരിക്കാൻ ആളില്ലെങ്കിൽ കോൺഗ്രസിന് സീറ്റ് മടക്കി നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവനകൾ നടത്തി ഇരവിപുരത്തെ വിജയസാധ്യതയെ ഇല്ലാതാക്കരുതെന്നും പ്രമേയം. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.
കാർത്തിക് പ്രേമചന്ദ്രൻ വിജയസാധ്യത ഉള്ള സ്ഥാനാർഥിയാണെന്നും മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പ്രമേയത്തിൽ പരാമർശിക്കുന്നു.