സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞു; ഹൈക്കമാൻഡിനെ പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ്

പുതുമുഖങ്ങളെ ഇറക്കി മണ്ഡലപരിചയത്തിന് സമയമില്ലെന്ന് നേതാക്കൾ
യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ്
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞതിൽ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്. അഞ്ചിൽ താഴെ മാത്രം ആളുകളെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്ന് പരിഗണിക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി മണ്ഡലപരിചയത്തിന് സമയമില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം.

കഴിഞ്ഞ തവണ 12 പേരാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇത് മൂന്നായി കുറഞ്ഞു. കെഎം അഭിജിത്ത്, എബിൻ വർക്കി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച യൂത്ത് കോൺഗ്രസുകാർ. മറ്റ് നിരവധി പേരുടെ പേരുകൾ സ്ക്രീനിംങ് കമ്മിറ്റിക്ക് മുമ്പാകെ വന്നിരുന്നുവെങ്കിലും പരിഗണിച്ചില്ല.

Related Stories

ചേരിതിരിഞ്ഞ് തമ്മിലടിച്ച 'സൗഹൃദ സംഗമം'; പിളര്‍പ്പിന് വഴി തുറന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പരസ്യകലാപം
പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു, സ്ഥാനാര്‍ഥി പോയി, പിന്തുണച്ച സ്ഥാനാര്‍ഥി അറസ്റ്റിലുമായി; 24 മണിക്കൂറിനിടെ മമതയ്ക്ക് സംഭവിച്ചത്
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ
Electricity consumption decreased again
News Malayalam 24x7
newsmalayalam.com