പരാതികൾ പരിഹരിക്കും; യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലെ വിവാദങ്ങളിൽ മഞ്ഞുരുക്കാൻ ദേശീയ നേതൃത്വം: അബിൻ വർക്കി ഉൾപ്പെടെ 40 പേർ നേതൃത്വത്തെ കണ്ടു

അതേസമയം, തനിക്ക് ഉത്തരവാദിത്തം ഉള്ളത് രാഹുൽ ഗാന്ധിയോട് മാത്രമാണെന്ന് അബിൻ വർക്കിയുടെ പ്രതികരണം
അബിൻ വർക്കി
അബിൻ വർക്കിSource; News Malayalam 24X7
Published on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം. അബിൻ വർക്കി ഉൾപ്പെടെ 40 ഭാരവാഹികൾ ദേശീയ നേതൃത്വത്തെ കണ്ടു. പുനഃസംഘടനയിലെ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായാണ് വിവരം. അത് അനുസരിച്ചാണ് ചുമതല ഏറ്റെടുക്കുന്ന പരിപാടിയിൽ അബിൻ വർക്കി അടക്കം പങ്കെടുത്തത്.

അബിൻ വർക്കി
മാധ്യമപ്രവർത്തകർക്ക്'സൂപ്പർ വട്ടാണ്', ആംഗ്യം കാണിച്ച് രാജീവ് ചന്ദ്രശേഖർ; അവഹേളനം ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ

അതേസമയം, തനിക്ക് ഉത്തരവാദിത്തം ഉള്ളത് രാഹുൽ ഗാന്ധിയോട് മാത്രമാണെന്ന് അബിൻ വർക്കിയുടെ പ്രതികരണം. ജനാധിപത്യ രീതിയിൽ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടത്തിയത് രാഹുൽ ഗാന്ധി മാത്രമാണ്. ഒരു പ്രത്യേക സാഹചര്യം ഉണ്ടായത് കൊണ്ടാകാം ഇപ്പോൾ ഇങ്ങനെ ഒരു കമ്മിറ്റിയെ നോമിനേറ്റ് ചെയ്തതെന്നും അബിൻ വർക്കി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com