കൊച്ചിയിൽ യൂത്ത് ലീഗ് റാലിക്ക് പിന്നാലെ വൻ ഗതാഗതക്കുരുക്ക്; രണ്ടായിരത്തോളം പേർക്കെതിരെ കേസ്

സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് ഉൾപ്പെടെ 12 യൂത്ത് ലീഗ് നേതാക്കൾക്ക് എതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചിയിൽ ഗതാഗതക്കുരുക്കുണ്ടാക്കി യൂത്ത് ലീഗ് റാലി
Published on: 
Updated on: 

കൊച്ചി: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് എറണാകുളം നഗരത്തിൽ തിരക്കേറിയ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കിയതിൽ രണ്ടായിരത്തോളം പേർക്കെതിരെ കേസെടുത്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് ഉൾപ്പെടെ 12 യൂത്ത് ലീഗ് നേതാക്കൾക്ക് എതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുകയായിരുന്നു. പിന്നാലെ ഉണ്ടായ കനത്ത ഗതാഗത കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടി.

കൊച്ചിയിൽ ഗതാഗതക്കുരുക്കുണ്ടാക്കി യൂത്ത് ലീഗ് റാലി
EXCLUSIVE | കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് വൻ റേഷൻ കള്ളക്കടത്ത്; 34 ജീവനക്കാര്‍ക്കെതിരെ നടപടി