

കാസർഗോഡ്: കാട്ടിപ്പള്ളത്ത് യുവാവ് വെടിയേറ്റു മരിച്ചു. ഹൈദരലി ( 27 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾക്ക് വെടിയേറ്റത്. വെടിയേൽക്കാനിടയായ സാഹചര്യം വ്യക്തമായിട്ടില്ല.
കാട്ടിപ്പള്ളം ബാറിന് സമീനം സ്കൂട്ടറിൽ നിന്നും വെടിയേറ്റ് വീണ നിലയിലാണ് ഹൈദരാലിയെ കണ്ടെത്തിയത്. പിന്നീട് സൂഹൃത്തുക്കളടക്കമുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.