കണ്ണൂർ: കൊട്ടിയൂരിൽ യുവാവ് വനത്തിനുള്ളിലേക്ക് ഓടിക്കയറി. അമ്പായത്തോടിലെ കച്ചേരിക്കുഴി രാജേഷാണ് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷനിലേക്ക് ഓടിപ്പോയത്. കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കാൻ ശ്രമിച്ച ശേഷമാണ് ഉച്ചക്ക് ഒന്നരയോടെ കാട്ടിലേക്ക് ഓടിപ്പോയത്.
പൊലീസ്, വനംവകുപ്പ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഇരുട്ടും കാട്ടാനയുടെ സാന്നിധ്യവും കാരണം തെരച്ചിൽ സംഘം മടങ്ങി. കാട്ടിനുള്ളിൽ ഇയാൾ ഉപേക്ഷിച്ച വസ്ത്രത്തിലെ രക്തത്തിന്റെ മണം പിന്തുടർന്ന് പൊലീസ് നായ കാട്ടിലേക്ക് കയറിയെങ്കിലും തെരച്ചിൽ സംഘം ആനയ്ക്ക് മുന്നിൽ പെട്ടതോടെ മടങ്ങുകയായിരുന്നു. തെരച്ചിൽ നാളെ രാവിലെ തുടരും.