Source: Screengrab
KERALA
ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച് യുവാക്കൾ; ഒരാളുടെ കൈപ്പത്തി തകർന്നു
ലൈറ്റ് ഹൗസ് സന്ദർശിക്കാനാണ് സൽമാൻ ഫാരിസ് ഉൾപ്പെട്ട സംഘം മുകളിൽ കയറിയത്
തൃശൂർ: ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച് യുവാക്കൾ. ഇന്നലെ വൈകീട്ടാണ് സംഭവം. സ്ഫോടനത്തിൽ യുവാവിൻ്റെ കൈപ്പത്തി തകർന്നു. മണത്തല സ്വദേശി സൽമാൻ ഫാരിസിന് ആണ് പരിക്കേറ്റത്. വലതു കൈപ്പത്തി തകർന്ന ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈറ്റ് ഹൗസ് സന്ദർശിക്കാനാണ് സൽമാൻ ഫാരിസ് ഉൾപ്പെട്ട സംഘം മുകളിൽ കയറിയത്. ഇതിനിടയിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി യുവാവ് കയ്യിൽ കരുതിയിരുന്ന ഗുണ്ട പൊട്ടിക്കുകയും അപകടം സംഭവിക്കുകയും ആയിരുന്നു. സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ നാലു പേർ കസ്റ്റഡിയിലാണ്.