"പങ്കെടുക്കുന്ന കാര്യം പരി​ഗണിക്കാം എന്നാണ് പറഞ്ഞത്"; സിപിഐഎം വിമത കൺവെൻഷനലിൽ എത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് പി.കെ. ശശി

ഇന്നലെയാണ് വീട്ടിൽ വന്ന് ക്ഷണിച്ചതെന്നും പി.കെ. ശശി വ്യക്തമാക്കി
പി.കെ. ശശി
പി.കെ. ശശി
Published on
Updated on

പാലക്കാട്: ജില്ലയിൽ നാളെ നടക്കാനിരിക്കുന്ന സിപിഐഎം വിമത കൺവെൻഷനിൽ ഉദ്ഘാടകനായി എത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് പി.കെ. ശശി. പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. ഇന്നലെയാണ് വീട്ടിൽ വന്ന് ക്ഷണിച്ചത്. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പരി​ഗണിക്കാം എന്നാണ് മറുപടി പറഞ്ഞതെന്നും പി.കെ. ശശി വ്യക്തമാക്കി. പാലക്കാട് സിപിഐഎം വിമതർ നാളെ നടത്തുന്ന കൺവൻഷനിൽ പി.കെ. ശശി പങ്കെടുക്കുമെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

പരിപാടിയിൽ പി.കെ. ശശി പങ്കെടുക്കമെന്നും നിലവിലെ അഞ്ച് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമതര്‍ക്കൊപ്പം ചേരുമെന്നുമാണ് വിമതനേതാവ് സതീഷ് പറഞ്ഞത്. സിപിഎമ്മിലെ അസംതൃപ്തര്‍ പങ്കെടുക്കുമെന്നും ശശിക്കെതിരായുള്ളത് കള്ളപ്പരാതികളാണെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പി.കെ. ശശി
പേരാവൂരിൽ കെ.കെ. ശൈലജ തന്നെ; തളിപ്പറമ്പിൽ പി.കെ. ശ്യാമളയും പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനും മത്സരിക്കും
News Malayalam 24x7
newsmalayalam.com