യു.എ. ലത്തീഫിനെതിരെ മോശം കമന്റിട്ട യുവാവിന് ക്രൂര മർദനം; ആക്രമിച്ചത് എംഎൽഎയും മകനവും സംഘവും ചേർന്ന്

അതിക്രമം നടന്നതിനുപിന്നാലെ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു
യു.എ. ലത്തീഫിനെതിരെ മോശം കമന്റിട്ട യുവാവിന് ക്രൂര മർദനം; ആക്രമിച്ചത് എംഎൽഎയും മകനവും സംഘവും ചേർന്ന്
Published on
Updated on

കാസർ​ഗോഡ്: മഞ്ചേരി എംഎൽഎ യു.എ. ലത്തീഫിനെതിരെ ഫേസ്ബുക്കിൽ മോശം കമന്റിട്ടതിന്റെ പേരിൽ യുവാവിന് ക്രൂര മർദനം. എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്നാണ് ആക്രമണം നടത്തിയത്. അതിക്രമം നടന്നതിനുപിന്നാലെ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി എംഎൽഎയുടെ മകൻ അമീറും സംഘവും ലത്തീഫിന്റെ മഞ്ചേരിയിലെ കടയിലെത്തി. പിന്നാലെ ഫേസ്ബുക്ക് കമന്റിനെ കുറിച്ച് പറഞ്ഞ് ആക്രമണം നടത്തിയെന്നാണ് പരാതി. ലത്തീഫിന്റെ തലക്ക് വടികൊണ്ട് അടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവത്തിൽ അമീറിനും മറ്റ് ആറുപേർക്കുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

യു.എ. ലത്തീഫിനെതിരെ മോശം കമന്റിട്ട യുവാവിന് ക്രൂര മർദനം; ആക്രമിച്ചത് എംഎൽഎയും മകനവും സംഘവും ചേർന്ന്
വടകരയിൽ ബസിൽ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

അമീറിന്റെ സുഹൃത്ത് നിസാറിന്റെ പരാതിയിൽ ലത്തീഫിനെതിരെയും കൊലപാതക ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. കത്തികൊണ്ട് പരിക്കേൽപിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com