
കേരളത്തിൽ മൃഗങ്ങള്‍ക്കുള്ള ആദ്യ താല്കാലിക ദുരിതാശ്വാസ കേന്ദ്രം വയനാട്ടില്‍ ഒരുങ്ങും. ദുരന്തഘട്ടത്തില്‍ വളർത്തുമൃഗങ്ങളെ താത്കാലികമായി മാറ്റിപ്പാർപ്പിക്കുന്നതിനാണ് ഷെൽട്ടർ ഒരുക്കുന്നത്. കോട്ടത്തറ വില്ലേജിലെ 50 സെൻ്റ് പദ്ധതിക്കായി വിട്ടുകൊടുക്കും.
മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമെയ്ന്‍ സൊസെെറ്റി ഇന്റർനാഷണല്‍ ഇന്ത്യയാണ് പദ്ധതിക്കുള്ള നിർദേശം സമർപ്പിച്ചത്. 69.5 ലക്ഷം രൂപയുടെ പദ്ധതിയുടെ പൂർണ ചെലവുവഹിക്കാന്‍ സംഘടന സന്നദ്ധയറിയിച്ചു. പ്രാരംഭപ്രവർത്തനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി സിഎസ്ആർ ഫണ്ടില്‍ നിന്ന് 10 ലക്ഷം അനുവദിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പദ്ധതിയുടെ മേൽനോട്ടം വഹിക്കും, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് അതിന്റെ തുടർ പ്രവർത്തനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കും.