നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഫ്രൈഡ് ചിക്കനുണ്ടോ? പുതിയ പ്രൊഡക്ട് അവതരിപ്പിച്ച് കെഎഫ്‌സി

നല്ല ചൂടുള്ള, മസാലയൊക്കെയായിട്ട്, കടിക്കുമ്പൊ മൊരു മൊരുന്നനെ ഇരിക്കുന്ന ഫ്രൈഡ് ചിക്കൻ. ആ ഫീലാണ് ഈ ടൂത്ത്പേസ്റ്റിനെന്നാണ് കെഎഫ്സി പുതിയ പ്രൊഡക്ടിനെ കുറിച്ച് പറയുന്നത്
നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഫ്രൈഡ് ചിക്കനുണ്ടോ? പുതിയ പ്രൊഡക്ട് അവതരിപ്പിച്ച് കെഎഫ്‌സി
Published on

നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഫ്രൈഡ് ചിക്കനുണ്ടോ? ഇതെന്ത് തമാശ എന്ന് ചിന്തിക്കാൻ വരട്ടെ. ഫാസ്റ്റ് ഫുഡ് ഭീമന്മാരായ കെഎഫ്സിയും ഓസ്ട്രേലിയൻ ഓറൽ കെയ‍ർ ബ്രാൻഡായ ഹൈസ്മൈലും ചേർന്ന് അവതരിപ്പിച്ച പുതിയ പ്രൊഡക്ടാണ് ലിമിറ്റഡ് എഡിഷൻ ഫ്രൈഡ് ചിക്കൻ ടൂത്ത്പേസ്റ്റ്.

നല്ല ചൂടുള്ള, മസാലയൊക്കെയായിട്ട്, കടിക്കുമ്പൊ മൊരു മൊരുന്നനെ ഇരിക്കുന്ന ഫ്രൈഡ് ചിക്കൻ. ആ ഫീലാണ് ഈ ടൂത്ത്പേസ്റ്റിനെന്നാണ് കെഎഫ്സി പുതിയ പ്രൊഡക്ടിനെ കുറിച്ച് പറയുന്നത്. കെഎഫ്‌സിയുടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ചേരുവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ടൂത്ത് പേസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

റെഡ് വെല്‍വെറ്റ്, ഐസ് പോപ്പ്, കുക്കീസ് ആന്റ് ക്രീം, സ്‌ട്രോബറി ക്രീം തുടങ്ങി വ്യത്യസ്തമായ ഫ്‌ളേവറുകളിൽ ഹൈസ്‌മൈല്‍ ഇതിന് മുമ്പും ടൂത്ത് പേസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഫ്രൈഡ് ചിക്കൻ പ്രേമികളെ ആക‍ർഷിക്കുന്നതിൻ്റെ ഭാ​ഗമായാണ് പുതിയ പ്രൊഡക്ട്.

ആദ്യമൊക്കെ സ്വീകരിക്കപ്പെടുമോ എന്ന് കമ്പനിക്ക് ആശങ്കയായിരുന്നു. എന്നാൽ, വൻ പ്രതികരണമാണ് ഫ്രൈഡ് ചിക്കൻ പേസ്റ്റിന് ലഭിച്ചത്. ഒരാഴ്ച കഴിയുന്നതിന് മുമ്പേ പേസ്റ്റ് ഓണ്‍ലൈനില്‍ വിറ്റ് തീര്‍ന്നതായാണ് റിപ്പോ‍ർട്ട്. 13 അമേരിക്കന്‍ ഡോള‍ർ, അതായത് 1,127 രൂപയാണ് ഈ ടൂത്ത് പേസ്റ്റിൻ്റെ വില. സോഷ്യൽ മീഡിയയിലും വൻ പ്രതികരണമാണ് ടൂത്ത് പേസ്റ്റിന് ലഭിക്കുന്നത്. പലരും ഉപയോ​ഗിച്ച് റിവ്യൂവും പങ്കുവെക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com