കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; മോചനത്തിനായി ചോദിച്ചത് പത്ത് ലക്ഷം രൂപ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; മോചനത്തിനായി ചോദിച്ചത് പത്ത് ലക്ഷം രൂപ
Published on

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പിൽബസാർ സ്വദേശി ഹർഷദിനെയാണ് 12ആം തിയതി മുതൽ കാണാതായത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹർഷദിന്റെ ഫോണിൽ നിന്നും കോൾ വന്നതായി കുടുംബം പറയുന്നു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ താമരശ്ശേരി അടിവാരത്തെ ഭാര്യ വീട്ടിലെത്തിയ ഹർഷദിനെ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കാണാതായത്. പിന്നീട് ഒരുപാട് നേരം കഴിഞ്ഞും ഹർഷാദ് തിരികെയെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പരാജയപെട്ടു. മണിക്കൂറുകൾക്ക് ശേഷം ഹർഷദിന്റെ ഫോണിൽ നിന്ന് കോൾ വന്നെങ്കിലും താൻ മലപ്പുറത്തുണ്ട് ഉടൻ തിരികെയെത്തുമെന്നായിരുന്നു മറുപടി. ശനിയാഴ്ചയാണ് പണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾക്ക് ഹർഷദിന്റെ ഫോണിൽ നിന്നും കോൾ വന്നത്.

ഹർഷദ് വാടകക്ക് എടുത്ത് ഉപയോഗിച്ചിരുന്ന കാർ താമരശ്ശേരി അമ്പായത്തോട് സ്കൂളിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. കാറിന്റെ ചില്ലുകൾ തകർത്ത നിലയിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം. ഹർഷദിന്റെ മാതാപിതാക്കളുടെ പരാതിയിൽ താമരശ്ശേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹർഷദിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com