
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നല്‍കണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ യുവാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂര്‍ ഞാവേലികോണം സ്വദേശി ബിജു(41)വാണ് മരിച്ചത്.
വിവാഹം നിരസിച്ച വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചത്. നവംബര്‍ 17നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ബിജു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബിജുവിന്റെ മകളെ വിവാഹം കഴിച്ചു തരണമെന്ന് പ്രതിയായ രാജീവ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. മകള്‍ പ്രായപൂര്‍ത്തിയായില്ലെന്നും ഇപ്പോള്‍ നടക്കില്ലെന്നും ബിജു പ്രതിയെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ രാജീവ് ബിജുവിനെ ആക്രമിക്കുകയായിരുന്നു. രാജീവിനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.