വെൽക്കം 2025, പുതുവർഷത്തെ വരവേറ്റ് ലോകം; 2025ലേക്ക് ആദ്യമെത്തിയ രാജ്യങ്ങളും സമയക്രമവും

പതിവു പോലെ വെടിക്കെട്ടും സംഗീതവും നൃത്തവുമെല്ലാമായാണ് കിരിബാത്തി ദ്വീപുകാർ പുതുവത്സരത്തെ വരവേറ്റത്
വെൽക്കം 2025, പുതുവർഷത്തെ വരവേറ്റ് ലോകം; 2025ലേക്ക് ആദ്യമെത്തിയ രാജ്യങ്ങളും സമയക്രമവും
Published on

ആട്ടവും പാട്ടുമായി 2025നെ വരവേറ്റ് ലോകം... ന്യൂസ് മലയാളത്തിൻ്റെ എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ നേരുന്നു. 

2025നെ വരവേല്‍ക്കാന്‍ ലോകമെങ്ങുമുള്ള മനുഷ്യർ കണ്ണിലെണ്ണയൊഴിച്ച് ആവേശത്തോടെ കാത്തിരിക്കെ, മണിക്കൂറുകൾക്ക് മുൻപേ പുതുവർഷത്തെ സ്വാഗതം ചെയ്തു മാസ്സ് കാട്ടിയ ആദ്യ രാജ്യം കിരിബാത്തി എന്ന കൊച്ചു ദ്വീപ് ആയിരുന്നു. മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 'ക്രിസ്‌മസ് ദ്വീപ്' എന്ന പേര് കൂടിയുള്ള കിരിബാത്തി ദ്വീപില്‍ ഉച്ചയ്ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ക്ക് തന്നെ ന്യൂ ഇയർ പിറന്നിരുന്നു.

ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് കിരിബാത്തി ദ്വീപ്. പതിവു പോലെ വെടിക്കെട്ടും സംഗീതവും നൃത്തവുമെല്ലാമായാണ് കിരിബാത്തി ദ്വീപുകാർ പുതുവത്സരത്തെ വരവേറ്റത്. ലോകത്തിൻ്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി മുൻപേ നടക്കുകയാണ് ഈ കുഞ്ഞൻ ദ്വീപ് സമൂഹം.

2025ലേക്ക് ആദ്യമെത്തുന്ന രാജ്യങ്ങളും സമയക്രമവും

3.30 pm IST: കിരിബാത്തി
4.30 IST: ന്യൂസിലൻഡ്
5.30 pm IST: ഫിജി, റഷ്യയിലെ ചെറിയ പ്രദേശങ്ങൾ
6.30 pm IST: മഷ് ഓഫ് ഓസ്‌ട്രേലിയ
8.30 pm IST: ജപ്പാൻ, ദക്ഷിണ കൊറിയ
9.30 pm IST: ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്‌, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക (GMTയിൽ നിന്ന് 5.30 മണിക്കൂർ മുന്നിൽ)
1.30 am IST: യുഎഇ, ഒമാൻ, അസർബൈജാൻ
3.30 am IST: ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്‌ത്, നമീബിയ
4.30 am IST: ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്‌സ്, മൊറോക്കോ, കോംഗോ, മാൾട്ട
5.30 IST: യുകെ, അയർലൻഡ്, പോർച്ചുഗൽ
8.30 IST: ബ്രസീൽ, അർജൻ്റീന, ചിലി
9.30 IST: പ്യൂർട്ടോറിക്കോ, ബെർമുഡ, വെനിസ്വേല, യുഎസ് വിർജിൻ ദ്വീപുകൾ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
10.30 IST: യുഎസ് ഈസ്റ്റ് കോസ്റ്റ് (ന്യൂയോർക്ക്, വാഷിങ്‌ടൺ ഡിസി എന്നിവ), പെറു, ക്യൂബ, ബഹാമസ്
11.30 am IST: മെക്‌സിക്കോ, കാനഡയുടെ ചില ഭാഗങ്ങൾ, യു.എസ്
1.30 pm IST: യുഎസ് വെസ്റ്റ് കോസ്റ്റ് (ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ എന്നിവ) 

3.30 pm IST: ഹവായ്, ഫ്രഞ്ച് പോളിനീസ
4.30 pm IST: സമോവ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com