
കൊച്ചി മാടവനയിലുണ്ടായ കല്ലട ബസ് അപകടത്തിൽ ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് തെങ്കാശി സ്വദേശി പൽപാണ്ടിയെയാണ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
വർക്കല- ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ (33) മരണപ്പെട്ടിരുന്നു. ജിജോ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് മുകളിലേക്ക് ബസ് മറിയുകയായിരുന്നു. 42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി എംവിഡി ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്.