"കടവുളെ പോലെ കാപ്പവൻ ഇവൻ"; 'എമ്പുരാൻ' കാണാൻ ജീവനക്കാർക്ക് അവധി, കയ്യടിച്ച് സോഷ്യൽ മീഡിയ!

സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റിനും വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
"കടവുളെ പോലെ കാപ്പവൻ ഇവൻ"; 'എമ്പുരാൻ' കാണാൻ ജീവനക്കാർക്ക് അവധി, കയ്യടിച്ച് സോഷ്യൽ മീഡിയ!
Published on


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'എമ്പുരാൻ' വൈഡ് റിലീസിന് തയ്യാറെടുക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മാർച്ച് 27ന് പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റിനും വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.



എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം കാണാനായി ഓഫീസിലെ ജീവനക്കാർക്കെല്ലാം അവധി നൽകി മാതൃക കാണിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ 'എസ്‍തെറ്റ്' എന്ന സ്‌റ്റാര്‍ട്ടപ്പ് കമ്പനിയാണ് മോഹൻലാൽ ചിത്രം കാണാനായി ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നത്.

എമ്പുരാൻ റിലീസ് ദിനമായ മാർച്ച് 27ന്, ജീവനക്കാര്‍ക്ക് ഹാഫ് ഡേ (ഉച്ചയ്ക്ക് 12 മണി വരെ) ലീവാണ് 'എസ്‍തെറ്റ്' എന്ന കമ്പനി മാനേജ്‌മെൻ്റ് അവധി നൽകിയിരിക്കുന്നത്. ആദ്യ ഷോകളിൽ ചിത്രം കാണാൻ ഇതോടെ ജീവനക്കാർക്ക് സാധിക്കുമെന്ന ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. പടം അതിൻ്റെ മുഴുവൻ എക്സൈറ്റ്മെൻ്റോടെയും ആദ്യ ഷോയിൽ തന്നെ കാണാനാകും. അതോടൊപ്പം ഓഫീസിൽ വൈകിയെത്തുമെന്ന ടെൻഷനും ഒഴിവായി കിട്ടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com