കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: സെക്രട്ടറിയുടേത് ഗുരുതര വീഴ്ച.; നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള LSGD റിപ്പോർട്ട് പുറത്ത്

തട്ടിപ്പുമായി ബന്ധപ്പെട്ട് എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഗൗരവതരമായ കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെടുന്നു
കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: സെക്രട്ടറിയുടേത് ഗുരുതര വീഴ്ച.; നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള LSGD റിപ്പോർട്ട് പുറത്ത്
Published on

കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പിൽ തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2.39 കോടിയുടെ പെൻഷൻ തട്ടിപ്പാണ് കോട്ടയം നഗരസഭയിലെ മുൻ ജീവക്കാരൻ അഖിൽ സി. വർഗീസ് നടത്തിയത്. അഖിൽ 5 മാസമായി ഒളിവിലാണ്. വിഷയത്തിൽ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള എൽഎസ്ജിഡി റിപ്പോർട്ട് ന്യൂസ് മലയാളത്തിന് ലഭിച്ചു.


തട്ടിപ്പുമായി ബന്ധപ്പെട്ട് എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഗൗരവതരമായ കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെടുന്നു. തട്ടിപ്പ് നടത്തിയ മുൻ ക്ലാർക്ക് അഖിലിൻ്റെ ഫയലുകൾ, ജൂനിയർ സൂപ്രണ്ടോ അക്കൗണ്ടൻ്റോ പരിശോധിച്ചിട്ടില്ല.  ട്രഷറിയിലേക്കു നൽകിയ സാക്ഷ്യപ്പെടുത്തൽ കത്ത്, അക്കൗണ്ടുകൾ പരിശോധിക്കാതെയായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നഗരസഭാ സെക്രട്ടറി അനിൽകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കൃത്യവിലോപം ആണെന്നും സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അക്കൗണ്ടൻ്റ്, പിഎ2 സെകട്ടറി, സുപ്രണ്ട് എന്നിവർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്.

ഇടത് യൂണിയൻ നേതാവായ നഗരസഭാ സെക്രട്ടറി അനിൽ കുമാറിനെ സംരക്ഷിച്ച് മറ്റുള്ള ജീവനക്കാർക്ക് എതിരെ മാത്രമാണ് തദ്ദേശഭരണ വകുപ്പ് നടപടിയെടുത്തത്. അനിൽകുമാറിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണം ഇതോടെ ബലപ്പെട്ടു. അതേസമയം തട്ടിപ്പ് പുറത്തു വന്ന് അഞ്ചു മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയായ മുൻ ക്ലാർക്ക് അഖിൽ സി. വർഗീസിനെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. 211 കോടിയുടെ പുതിയ തട്ടിപ്പ് വാർത്ത നഗരസഭയിൽ കത്തി നിൽക്കുമ്പോൾ തന്നെയാണ് മുൻതട്ടിപ്പിൽ നഗരസഭാ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ വീഴ്ച പുറത്തുവരുന്നത്.  

Related Stories

No stories found.
News Malayalam 24x7
newsmalayalam.com