സോളാര്‍ തട്ടിപ്പ് കേസ്: കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത നായര്‍ അടക്കം മൂന്ന് പേരെ വെറുതെവിട്ടു

കോഴിക്കോട് എരഞ്ഞിക്കല്‍ മോകവൂർ സ്വദേശി വിന്‍സെന്റ് സൈമണ്‍ എലത്തൂർ സ്റ്റേഷനിൽ നൽകിയ കേസിലാണ് വിധി
സോളാര്‍ തട്ടിപ്പ് കേസ്: കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത നായര്‍ അടക്കം മൂന്ന് പേരെ വെറുതെവിട്ടു
Published on


കോഴിക്കോട് എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും വെറുതെ വിട്ട് കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കോഴിക്കോട് മൊകവൂർ സ്വദേശി വിൻസെന്റ് സൈമൺ 2014ൽ എലത്തൂർ സ്റ്റേഷനിൽ നൽകിയ വിശ്വാസ വഞ്ചന കേസിലാണ് 10 വർഷങ്ങൾക്ക് ശേഷം വിധി വന്നിരിക്കുന്നത്. ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന വ്യാജേന വിന്‍സെന്റ് സൈമണിൽ നിന്നും പന്ത്രണ്ടു ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി.

 പണം കൈവശപ്പെടുത്തിയതിന് ശേഷം ഡീലര്‍ഷിപ്പ് അനുവദിക്കാതിരിക്കുകയും, അക്കൗണ്ടിൽ പണം ഇല്ലാത്ത ചെക്കുകള്‍ നല്‍കി വിശ്വാസ വഞ്ചന ചെയ്തെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാൽ കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരല്ല എന്നാണ് കൊയിലാണ്ടി ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തൽ.വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com