'വയറിന് ചവിട്ടി, കുക്കറിന്റെ മൂടികൊണ്ടടിച്ചു'; കോഴിക്കോട് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം

തനിക്കും ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ തന്റെ മകള്‍ക്കും കുഞ്ഞിനും വീടിനുമേൽ അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറയുന്നു.
'വയറിന് ചവിട്ടി, കുക്കറിന്റെ മൂടികൊണ്ടടിച്ചു'; കോഴിക്കോട് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം
Published on


കോഴിക്കോട് ബാലുശ്ശേരിയില്‍ മകന്റെ മര്‍ദനമേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. സ്വത്ത് തര്‍ക്കത്തിനിടെയാണ് മകന്‍ രദിന്‍ മര്‍ദിച്ചതെന്ന് അമ്മ രതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മകന്‍ തന്റെ തല ചുമരില്‍ ഇടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും കുക്കറിന്റെ മൂടി കൊണ്ട് ചെവിയുടെ ഭാഗത്ത് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. അക്രമത്തില്‍ ഭര്‍ത്താവ് ഭാസ്‌കരന്‍, മകന്റെ ഭാര്യ ഐശ്വര്യ എന്നിവര്‍ക്കും പങ്കുള്ളതായും പരാതിയില്‍ ആരോപിക്കുന്നു.

മകന്‍ മര്‍ദിക്കാന്‍ ഭാസ്‌കരനും മകന്റെ ഭാര്യ ഐശ്വര്യയും ചേര്‍ന്ന് തന്നെ ബലമായി പിടിച്ചുവെക്കുകയായിരുന്നു. തനിക്കും ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ തന്റെ മകള്‍ക്കും കുഞ്ഞിനും വീടിനുമേൽ അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറയുന്നു. മകനും ഭര്‍ത്താവും മകന്റെ ഭാര്യയും പറയുന്നത് കേട്ട് അനുസരിച്ച് ജീവിക്കാത്ത പക്ഷം കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദനം തുടര്‍ന്നെന്നും രതി പരാതിയില്‍ പറയുന്നു.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ മര്‍ദിച്ചത്. വീട്ടില്‍ തനിക്കും മകള്‍ക്കും മകളുടെ കുഞ്ഞിനും ജീവന് ഭീഷണിയുണ്ടെന്നും നിയമ സംരക്ഷണം നല്‍കണമെന്നും രതി ആവശ്യപ്പെട്ടു. മകന്‍, മകന്റെ ഭാര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com