
കോഴിക്കോട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. റോഡരികിലെ 20 അടി താഴ്ച്ചയിലേക്ക് ഇന്നോവ കാർ മറിയുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെ നടന്ന അപകടത്തിൽ കുറ്റ്യാടി തളീക്കര സ്വദേശി ലത്തിഫാണ് മരിച്ചത്.
കുടുംബവുമൊത്ത് തൊട്ടിൽ പാലത്ത് വെള്ളചാട്ടം കാണാൻ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വീതി കുറഞ്ഞ റോഡിൽ വാഹനം തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ലത്തിഫിൻ്റെ ബന്ധുവും കുട്ടിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.