
വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടിയോളം രൂപ നഷ്ടമായെന്ന് പരാതി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയുമാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവുമാണ് നഷ്ടമായത്.
വ്യാജമായി നിർമിച്ച കമ്പനികളുടെ പ്രതിനിധികളാണെന്ന് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.