
കോഴിക്കോട് ഗവൺമെൻ്റ് ലോ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എൽഎൽബി വിദ്യാർഥിയായ മൗസ (21) ആണ് മരിച്ചത്. തൃശ്ശൂർ സ്വദേശിയാണ് പെൺകുട്ടി.
കോവൂർ ബൈപ്പാസിൽ പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയിൽ കണ്ടത്. ചേവായൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)