കോഴിക്കോട് കോട്ടപ്പാറയിൽ മണ്ണിടിച്ചിൽ: 8 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

പ്രദേശം ഉരുൾ പൊട്ടൽ ഭീഷണിയിൽ പെടുന്ന സ്ഥലമാണ്
കോഴിക്കോട് കോട്ടപ്പാറയിൽ മണ്ണിടിച്ചിൽ: 8 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
Published on
Updated on

കോഴിക്കോട് തിരുവള്ളൂർ കോട്ടപ്പാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബന്ധു വീടുകളിലേക്കാണ് ഇവരെ മാറ്റിയത്. രാത്രിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ  പ്രദേശം നേരത്തേ തന്നെ ഉരുൾ പൊട്ടൽ ഭീഷണിയിൽ പെടുന്നതാണ്. കൂടാതെ ഗുളികപ്പുഴ കുടിവെള്ള പദ്ധതിയുടെ വലിയ ടാങ്ക് ഇവിടെയുണ്ടെന്നതും കുടുതൽ ഭീഷണി ഉയർത്തുന്നുണ്ട്.

കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് നൽകിയ അറിയിപ്പിൽ പറയുന്നുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായാണ് പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com